ഉമ്മൻചാണ്ടി കൾച്ചറൽ സെൻറർ പയ്യോളിയുടെ അഭിമുഖ്യത്തിൽ സൗജന്യമായി കുട പരിശീലനം നൽകി. മുൻസിപ്പാലിറ്റി മുൻ ചെയർമാൻ വടക്കയിൽ ഷെഫീഖ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ സബീഷ് കുന്നങ്ങോത്ത് അധ്യക്ഷത വഹിച്ചു. പി എം അഷറഫ്, ഗീത ശ്രീജിത്ത്, കാര്യാട്ട് ഗോപാലൻ, എസ് ഡി സുദേവ് പുഴിയിൽ റിനീഷ്, സുനിൽകുമാർ കെ, ശരണ്യ ഇരിങ്ങൽ, രസ്ന സി.എൻ, പ്രസീത സി.കെ. ടി , വിപിൻ വേലായുധൻ, ഷനിൽ മലാറമ്പത്ത്, ബബിന സി എന്നിവർ സംസാരിച്ചു. കൺവീനർ സനൂപ് കോമത്ത് സ്വാഗതവും വി.വി എം ബിജിഷ നന്ദിയും പറഞ്ഞു.
