സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 2223 ആയി

സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 2223 ആയി. 96 പേർ ചികിത്സയിലുണ്ട്. എറണാകുളത്താണ് കൂടുതൽ കേസുകൾ സ്ഥിരീകരിച്ചത്. 431 കേസുകൾ എറണാകുളത്ത് സ്ഥിരീകരിച്ചു. രോഗലക്ഷണം ഉള്ളവർക്ക് കോവിഡ് പരിശോധന നടത്തുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കോട്ടയത്ത് 426, തിരുനവനന്തപുരത്ത് 365 രോ​ഗികൾ എന്നിങ്ങനെയാണ് നിലവിലെ കോവിഡ് നിരക്കുകൾ.

ചികിത്സയിൽ തുടരുന്ന ആളുകൾക്ക് കോവിഡും മറ്റു അനുബന്ധ അസുഖങ്ങളും ഉള്ളതിനാൽ ഇവർക്ക് മരണമുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന വിലയിരുത്തലിലാണ് ആരോ​ഗ്യ വകുപ്പ്.

JN.1,NB.1.8.1,LF.7, XFC എന്നിങ്ങനെയുള്ള പുതിയ വേരിയന്റുകളാണ് ഇന്ത്യയില്‍ നിലവില്‍ കോവിഡ് കേസുകളുടെ കുതിപ്പിന് കാരണം. രോഗം വേഗത്തില്‍ വ്യാപിക്കുന്നുണ്ടെങ്കിലും നേരിയ ലക്ഷണങ്ങളാണ് കണ്ടുവരുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

കോവിഡുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാ​ഗ്രത പാലിക്കണമെന്ന് ആരോ​ഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് കോവിഡും മറ്റു പകർച്ച വ്യാധികളും പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.

Leave a Reply

Your email address will not be published.

Previous Story

കാലവർഷം സജീവമാകുന്നു; ഒൻപത് ജില്ലകളിൽ യെലോ അലർട്ട്

Next Story

വിളയാട്ടൂർ കുഴിപ്പരപ്പിൽ ബിയ്യാത്തു അന്തരിച്ചു

Latest from Main News

ഓണത്തിന് സെപ്റ്റംബർ 1 മുതൽ 4 വരെ 2,000 കർഷക ചന്തകൾ സംഘടിപ്പിക്കും: മന്ത്രി പി. പ്രസാദ്

കർഷകരുടെ ഉത്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കും, പൊതുജനങ്ങൾക്ക് ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കും മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തിന്റെ ഭാഗമായി, സംസ്ഥാനത്ത്

അസംഘടിത തൊഴിലാളികളുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം: സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് മന്ത്രി വി ശിവൻകുട്ടി

അസംഘടിത തൊഴിലാളികൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഒരുക്കുന്നതിനും അവരുടെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ്

എസ്പിസി അനുഭവങ്ങളും പ്രതീക്ഷകളും ജില്ലാ കലക്ടറുമായി പങ്കുവെച്ച് വിദ്യാര്‍ഥിനികള്‍

എസ്പിസി പരിശീലനത്തിലെ അനുഭവങ്ങളും ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകളും ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങുമായി പങ്കുവെച്ച് വിദ്യാര്‍ഥിനികള്‍. പതിനഞ്ചാമത് എസ്പിസി ദിനത്തിന്റെ

കോതമംഗലത്ത് ആണ്‍ സുഹൃത്ത് അന്‍സിലിനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക കണ്ടെത്തലുമായി പൊലീസ്

കോതമംഗലത്ത് ആണ്‍ സുഹൃത്ത് അന്‍സിലിനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക കണ്ടെത്തലുമായി പൊലീസ്. കേസ് പിന്‍വലിക്കാന്‍ വാഗ്ദാനം ചെയ്ത പണം

പശുക്കടവിൽ വീട്ടമ്മയും വളർത്തു പശുവും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണകാരണം വൈദ്യുതാഘാതമേറ്റതെന്ന് പൊലീസ്

പശുക്കടവിൽ വീട്ടമ്മയും വളർത്തു പശുവും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണകാരണം വൈദ്യുതാഘാതമേറ്റതെന്ന് പൊലീസ്.  പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സ്ഥിരീകരണമെന്നും