കാലവർഷം സജീവമാകുന്നു; ഒൻപത് ജില്ലകളിൽ യെലോ അലർട്ട്

കാലവർഷം വീണ്ടും സജീവമാകുന്നതോടെ സംസ്ഥാനത്ത് മഴ ശക്തമാകും. വരുന്ന 7 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 14, 16 തീയതികളിൽ ഒറ്റപ്പെട്ട അതിതീവ്ര മഴ പെയ്യാനിടയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ മുതൽ കേരളത്തിനു മുകളിൽ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകും. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്നുള്ള ഒഡീഷയുടെ വടക്കൻ തീരം, ബംഗാൾ എന്നിവയുടെ മുകളിലായി ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നു.

 നാളെ മുതൽ 14 വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല. മഴ മുന്നറിയിപ്പിനെ തുടർന്ന് വിവിധ ജില്ലകളി‍ൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് ഒൻപത് ജില്ലകളിൽ യെലോ അലർട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെലോ അലർട്ട്. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. 12 -16 വരെ  ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 11 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

Next Story

സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 2223 ആയി

Latest from Local News

പശുക്കടവ് കോങ്ങാട് മലയിൽ പശുവിനെ തീറ്റാൻ പോയി കാണാതായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി

പശുക്കടവ് കോങ്ങാട് മലയിൽ പശുവിനെ തീറ്റാൻ പോയി കാണാതായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. ചൂളപ്പറമ്പിൽ ഷിജുവിൻ്റെ ഭാര്യ ബോബിയെ (40)

പുരോഗമന കലാസാഹിത്യ സംഘത്തിന്റേയും, വനിതാസാഹിതിയുടേയും കൊയിലാണ്ടി മേഖലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഛത്തീസ്ഗഢിൽ അന്യായമായി ജയിലിലടക്കപ്പെട്ട കന്യാസ്ത്രീകളുടെ അറസ്റ്റിൽപ്രതിഷേധം സംഘടിപ്പിച്ചു

പുരോഗമന കലാസാഹിത്യ സംഘത്തിന്റേയും, വനിതാസാഹിതിയുടേയും കൊയിലാണ്ടി മേഖലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഛത്തീസ്ഗഢിൽ അന്യായമായി ജയിലിലടക്കപ്പെട്ട കന്യാസ്ത്രീകളുടെ അറസ്റ്റിൽ സാംസ്കാരിക പ്രവർത്തകരുടെ പ്രതിഷേധം

മേലൂർ ദാമോദരൻ ലൈബ്രറി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ‘മഴക്കാലരോഗപ്രതിരോധം ആയുർവ്വേദത്തിലൂടെ ‘എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

മേലൂർ ദാമോദരൻ ലൈബ്രറി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ‘മഴക്കാലരോഗപ്രതിരോധം ആയുർവ്വേദത്തിലൂടെ ‘എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഡോ. അഞ്ജന ആമുഖഭാഷണം നടത്തി.

നെല്ല്യാടി ശ്രീ നാഗകാളി ഭഗവതി ക്ഷേത്രത്തിൽ സമൂഹ ഗണപതിഹോമവും ഭഗവതിസേവയും ആഗസ്റ്റ് 3 ന്

നെല്ല്യാടി ശ്രീ നാഗകാളി ഭഗവതി ക്ഷേത്രത്തിലെ കർക്കടക മാസാചരണത്തിൻ്റെ ഭാഗമായി, ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ശാന്തകുമാർ വെളിയന്നൂരിൻ്റെ കാർമികത്വത്തിൽ ആഗസ്റ്റ് 3

മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ്കമ്മിറ്റി റിസ് വിൻ തായാട്ടിനെ അനുമോദിച്ചു

മേപ്പയ്യൂർ: ഉത്തർപ്രദേശ് ഗാസിയാബാദിൽ വെച്ച് നടന്ന സി.ബി.എസ്.സി നാഷണൽ ഹാൻ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ അണ്ടർ 17 ൽ ബെസ്റ്റ് പ്ലേയർ ആയി