മേപ്പയ്യൂർ: കർഷക തൊഴിലാളികൾക്ക് സമഗ്ര ദേശീയ നിയമം നടപ്പിലാക്കുക സ്വകാര്യ മേഖലയിൽ പിന്നോക്ക വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തുക, തൊഴിലുറപ്പ് ദിനങ്ങൾ ഇരുന്നൂറാക്കി ഉയർത്തുക വേതനം 700 ആക്കി വർദ്ധിപ്പിക്കുക, പിന്നോക്ക ദളിത് വിഭാഗങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുക, സാമൂഹ്യ സുരക്ഷ പെൻഷൻ ആറായിരം രൂപയാക്കുക ഭൂരഹിതർക്ക് ഭൂമി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി കെ.എം യു ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി മേപ്പയ്യൂർ പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.ധർണ്ണാ സമരം ബി.കെ എം യു ജില്ലാ പ്രസിഡണ്ട് പി.കെ കണ്ണൻ ഉദ്ഘാടനം ചെയ്തു, ബാബു കൊളക്കണ്ടിയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ പി.ബാലഗോപാലൻ മാസ്റ്റർ, കെ.വി നാരായണൻ, എം.കെ രാമചന്ദ്രൻ ,കെ.ജയരാജ്, കെ.കെ രവീന്ദ്രൻ, വി കെ നാരായണൻ തുടങ്ങിയവർ സംസാരിച്ചു.മാർച്ചിന് സി.കെ ശ്രീധരൻ മാസ്റ്റർ, സി.കെ.ലൈജു, കെ സി കുഞ്ഞിരാമൻ, കെ.എം കഞ്ഞിക്കണ്ണൻ, സത്യൻ യു, ചന്ദ്രിക, എം സി രമേശൻ, ബി.ജയരാജ് നേതൃത്വം നൽകി
Latest from Local News
കൊയിലാണ്ടി: കൊയിലാണ്ടിയിലെകടകളിൽ മോഷണം. ഈസ്റ്റ് റോഡ് ലിങ്ക് റോഡിലെ മമ്മീസ് ടവറിലെ റോസ് ബെന്നറ്റ് ബ്യൂട്ടീഷ്യൻസ്, ഉസ്താദ് ഹോട്ടൽ, കൊയിലാണ്ടി സ്റ്റോർ
നടുവത്തൂർ കൊടക്കാട്ടുതാഴ ഉണ്ണിനായർ( 80 ) അന്തരിച്ചു. ഭാര്യ പങ്കജാക്ഷി അമ്മ. മക്കൾ ശ്രീകുമാർ (സബ് ഇൻസ്പെക്ടർ DHQ കോഴിക്കോട് റുറൽ)
കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 27-10-25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ഗീത പി. 2 സർജറി വിഭാഗം
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ശുചിത്വ ഫെസ്റ്റിന്റെ ഭാഗമായി ബ്ലോക്ക് പരിധിയിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ ഹരിത കര്‍മസേനാംഗങ്ങള്‍ക്കായി മെഗാ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ ഇടത് ദുർഭരണത്തിനും അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ UDF ജനമുന്നേറ്റ യാത്രക്ക് കൊയിലാണ്ടിയിൽ തുടക്കമായി. ഒക്ടോബർ 26, 27 തിയ്യതികളിൽ






