മാപ്പിളപ്പാട്ട് ​ഗായകനും ഖത്തറിലെ വേദികളിൽ സജീവസാന്നിധ്യവുമായിരുന്ന ഖാലിദ് വടകര അന്തരിച്ചു

/

മാപ്പിളപ്പാട്ട് ​ഗായകനും ഖത്തറിലെ വേദികളിൽ സജീവസാന്നിധ്യവുമായിരുന്ന ഖാലിദ് വടകര (66) ദോഹയിൽ അന്തരിച്ചു. വടകര താഴെഅങ്ങാടി സ്വദേശിയാണ്. അസുഖബാധിതനായി ചികിത്സയിലിരിക്കെ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. സൂഖ് വാഖിഫിലെ കടയില്‍ ജോലി ചെയ്ത് വരുകയായിരുന്ന ഖാലിദ് കഴിഞ്ഞ 35 വര്‍ഷത്തിലേറെയായി ഖത്തറിലെ പ്രവാസി സംഗീതാസ്വാദകര്‍ക്കിടയിലെ സ്വീകാര്യനായ ഗായകനും സംഗീത സംവിധായകനുമായിരുന്നു. 

മുകച്ചേരി ഉരുണിന്റവിട എടത്തിൽ ഉമ്മർകുട്ടിയുടെയും ഖദീജയുടെയും മകനാണ്. സീനത്ത് ആണ് ഭാര്യ. മക്കൾ: ജസീല, ജസ്ന, ബായിസ്. ഖത്തർ കെഎംസിസി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.

Leave a Reply

Your email address will not be published.