കേന്ദ്രസർക്കാർ നൽകുന്ന കർഷക സബ്സിഡി പിടിച്ചു വെക്കുന്ന കർഷകദ്രോഹ നടപടി സഹകരണ സ്ഥാപനങ്ങൾ അവസാനിപ്പിക്കണം; ഭാരതീയ കിസാൻ സംഘ്

കൊയിലാണ്ടി: കേന്ദ്ര സർക്കാർ കർഷകർക്ക് നബാർഡ് വഴി നൽകുന്ന സബ്സിഡി യഥാസമയം നൽകാതെ മൂന്നു വർഷത്തോളം കുടിശികയായി വെക്കുന്ന കർഷകദ്രോഹ നടപടി സഹകരണ സൊസൈറ്റികൾ അവസാനിപ്പിച്ച് അതാത് സാമ്പത്തിക വർഷത്തിൽ തന്നെ സബ്സിഡി തുക കഴിച്ചുള്ള പലിശ മാത്രം ദേശാസാൽകൃത ബാങ്കുകളെ പോലെ ഈടാക്കാൻ തയ്യാറാവണമെന്നു ഭാരതീയ കിസാൻ സംഘ് ജില്ലാ സമ്മേളനം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ദേശസാൽകൃത ബാങ്കുകൾ വായ്പ പുതുക്കുമ്പോൾ അതാത് സമയത്ത് സബ്സിഡി കിഴിച്ചാണ് പലിശ ഈടാക്കുന്നത് പക്ഷേ നബാർഡ്കേരള ബാങ്ക് വഴി നൽകുന്ന സബ്സിഡി മൂന്നു വർഷത്തോളം പിടിച്ചുവെക്കുന്നതിനാൽ സഹകരണ സൊസൈറ്റികളിൽ നിന്ന് വായ്പയെടുത്ത കർഷകർ ദുരിതമനുഭവിക്കുകയാണ്. അതുകൊണ്ട് ഇതു ചെയ്യുന്ന സഹകരണ സൊസെറ്റികൾ കർഷകദ്രോഹ നടപടി തിരുത്താൻ കേരളസർക്കാർ അടിയന്തിരമായി ഇടപെടണമെന്നു സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കൊയിലാണ്ടി സമന്വയ ഹാളിൽ നടന്ന ഭാരതീയ കിസാൻ സംഘ് ജില്ലാ പ്രതിനിധി സമ്മേളനം ഭാരതീയ കിസാൻ സംഘ് സംസ്ഥാന സിക്രട്ടറി പി. സുകുമാരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് വേലായുധൻ കളരിക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സിക്രട്ടറി മാധവൻ കരുമല റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ജോയൻറ് സിക്രട്ടറി പ്രതിഭ പയിമ്പ്ര, സംസ്ഥാന സമിതിയംഗം എൻ.വി. ബാലൻ നാരായണൻ കണ്ണോത്ത്, വി. രാജീവ്, ശശികുമാർ പേരാമ്പ്ര, പപ്പൻ മണിയൂർ, കരിങ്ങാലി വിജയൻ, സുബീഷ് ഇല്ലത്ത് പി. ശോഭിന്ദ്രൻ, എന്നിവർ സംസാരിച്ചു. തുടർന്ന് സംഘടന ചർച്ച, കേന്ദ്ര കാർഷിക പദ്ധതികളുടെ ബോധവൽക്കരണ ക്ലാസും നടന്നു.

Leave a Reply

Your email address will not be published.

Previous Story

കീഴരിയൂർ റഹിലാസ് മൊയ്തീൻകുട്ടി അന്തരിച്ചു

Next Story

ചിങ്ങപുരം തച്ചിലേരി അമ്മാളു അന്തരിച്ചു

Latest from Local News

കൊയിലാണ്ടി നഗരസഭാ വികസന പദ്ധതി അവതരിപ്പിച്ച് എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിൽ നടപ്പിലാക്കാൻ പോകുന്ന വികസന പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പ്രകാശനം ചെയ്തു. മുന്നണിയുടെ

എ കെ ജി എസ് എം എ കൊയിലാണ്ടി യൂനിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു

  കൊയിലാണ്ടി: ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റസ് അസോസിയേഷന്‍ കൊയിലാണ്ടി യൂനിറ്റ് ജനറല്‍ ബോഡിയോഗം ജില്ലാ പ്രസിഡന്‍ര് സുരേന്ദ്രന്‍

മൂടാടി മണ്ഡലത്തിൻ്റെ സ്ഥാനാർഥി സംഗമം കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡണ്ട് പ്രഫുൽ കൃഷ്ണ ഉദ്ഘാടനം ചെയ്തു

മൂടാടി മണ്ഡലത്തിൻ്റെ സ്ഥാനാർഥി സംഗമം നന്തി മൂടാടി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡണ്ട്