പ്ലസ് വൺ പ്രവേശനോത്സവം: വിദ്യാർഥികളുടെ രക്ഷകർത്താക്കൾ സഹിതം പ്രവേശനോത്സവത്തിൽ എത്തിച്ചേരണം

ഈ വർഷത്തെ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്ന ജൂൺ 18ന് പ്രവേശനോത്സവത്തോടെ ക്ലാസുകൾ ആരംഭിക്കും. 18ന് ഒന്നാം ഒന്നാംവർഷ വിദ്യാർഥികളുടെ രക്ഷകർത്താക്കൾ സഹിതം പ്രവേശനോത്സവത്തിൽ എത്തിച്ചേരണം. പരിശീലനം ലഭിച്ച അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ലഹരി നിർമാർജ്ജനം അടക്കമുള്ള വിവിധ വിഷയങ്ങളിൽ അറിവ് പകർന്ന് നൽകും. അവർക്ക് വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ പദ്ധതികൾ പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്യും. പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്നും നാളെയുമായി നടക്കും.

പ്ലസ് വൺ രണ്ടാം അലോട്മെന്റ് ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. വിദ്യാർത്ഥികൾക്ക് https://hscap.kerala.gov.in വഴി അലോട്മെന്റ് പരിശോധിക്കാൻ കഴിയും. രണ്ടാം അലോട്മെന്റ് പ്രകാരമുള്ള പ്ലസ് വൺ പ്രവേശനം ജൂൺ 10,11 തീയതികളിലായാണ് നടക്കുക. 

 ആദ്യ അലോട്ട്മെന്റിൽ താത്കാലിക പ്രവേശനം നേടിയവരും, ഇതുവരെയും അലോട്ട്മെന്റ് ലഭിക്കാത്തവരും    രണ്ടാം അലോട്ട്മെന്റ് പരിശോധിക്കണം. അഡ്മിഷൻ പോർട്ടലിൽ ക്യാൻഡിഡേറ്റ് ലോഗിനിൽ പ്രവേശിച്ച് അലോട്ട്മെന്റ് പരിശോധിക്കാം. അലോട്മെന്റിൽ ഒന്നാം ഓപ്‌ഷൻ തന്നെ അലോട്ട്മെന്റിൽ ലഭിച്ചെങ്കിൽ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം.  ഒന്നാം ഓപ്‌ഷൻ ലഭിക്കാത്തവർക്ക് താഴ്ന്ന ഓപ്‌ഷനുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ താത്കാലിക പ്രവേശനം നേടിക്കൊണ്ട് മൂന്നാം അലോട്ട്മെന്റിൽ ഉയർന്ന ഓപ്‌ഷൻ ലഭിക്കുമോ എന്ന് കാത്തിരിക്കണം ഒന്നാം ഓപ്‌ഷൻ ലഭിക്കാത്തവർക്ക് വേണമെങ്കിൽ ഉയർന്ന ഓപ്‌ഷനുകൾ റദ്ദ് ചെയ്ത് ഇപ്പോൾ ലഭിച്ച ഓപ്‌ഷനിൽ സ്ഥിര പ്രവേശനവും നേടാം.

താത്കാലിക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തെരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കുകയും ചെയ്യാം. താത്കാലിക പ്രവേശനത്തിന് ഫീസടക്കേണ്ടതില്ല. ജൂൺ 18നാണ് ഈ വർഷത്തെ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്.

ജൂൺ 23 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ ഒന്നാംവർഷ വിദ്യാർഥികൾക്കുള്ള പരിശീലനം നൽകും. അതത് മേഖലകളിലെ വിദഗ്ധരുടെയും ഹയർ സെക്കൻഡറി അധ്യാപകരുടെയും നേതൃത്വത്തിലാണ് പരിശീലന മോഡ്യൂളുകൾ നിർമ്മിച്ചത്. അധ്യാപക പരിശീലകർക്കും അധ്യാപകർക്കും രക്ഷാകർത്താക്കൾക്കും കുട്ടികൾക്കും ഉള്ള പരിശീലനം എന്നിവ നൽകുന്നത് സമൂഹ ശാസ്ത്ര, ആരോഗ്യശാസ്ത്ര, വിദഗ്ധരോടൊപ്പം വിവിധ സർക്കാർ വകുപ്പുകളിലെ വിദഗ്ധരുടെ സഹായത്തോടു കൂടിയുമാണ്.
ഈ അക്കാദമിക വർഷം ഹയർ സെക്കൻഡറി മേഖലയിലെ മുഴുവൻ വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കും വ്യത്യസ്തങ്ങളായ ചെറിയ പരിപാടികളിലൂടെ സൗഹൃദ ക്ലബ്ബിന്റെയും നാഷണൽ സർവീസ് സ്കീമിന്റെയും നേതൃത്വത്തിൽ ഇടപെടൽ നടത്തുന്നുണ്ട്.

 മുഴുവൻ പൊതുവിദ്യാലയങ്ങളിലെയും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സമാനമായ രീതിയിൽ പിന്തുണ ഒരുക്കാൻ പദ്ധതി ആസൂത്രണം ചെയ്യും. കൗമാരക്കാരായ കുട്ടികളെ ശാക്തീകരിച്ച് ഇത്തരം സാമൂഹ്യതിന്മകൾക്കെതിരെ സ്വയം പ്രതിരോധം ഉയർത്തുവാൻ ഉള്ള നൈപുണി വളർത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആരോഗ്യ സംരക്ഷണം ആവശ്യമായ കുട്ടി കളെ കണ്ടെത്തി അവർക്ക് ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ വേണ്ട പിന്തുണ നൽകാനും പദ്ധതിയിൽ ആലോചനയുണ്ട്.

Leave a Reply

Your email address will not be published.

Previous Story

 പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഇന്ത്യൻ പ്രതിരോധസേനയിൽ ഓഫിസറാകാം

Next Story

കൈത്താങ്ങ് ചാരിറ്റബിൾ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയികളെ ആദരിച്ചു

Latest from Local News

നടേരി ലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ചുമര്‍ ചിത്രങ്ങളുടെ സമർപ്പണം 

  കൊയിലാണ്ടി: നൂറ്റാണ്ടുകള്‍ പഴക്കം കണക്കാക്കുന്ന മുത്താമ്പി നടേരി ലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ചുമര്‍ചിത്രങ്ങളുടെ സമർപ്പണ ചടങ്ങ് ഓഗസ്റ്റ് മൂന്നിന്

അരിക്കുളം കാരയാട് തിരുമഗലത്ത് അബ്ദുള്ള അന്തരിച്ചു

  അരിക്കുളം: കാരയാട് തിരുമഗലത്ത് അബ്ദുള്ള(69) അന്തരിച്ചു. ഭാര്യ: ഷെറീന(എലങ്കമൽ). മക്കൾ:ഹൈറുന്നിസ,ഷറഫുനിസ,മുഹമ്മദ്‌ ശരീഫ്,അക്ബർ ഷഹൽ. മരുമക്കൾ:അബ്ദുൽസലാം(ഉരള്ളൂർ),ഷക്കീർ(കാവുന്തറ). സഹോദരങ്ങൾ: മൊയ്‌തു,കുഞ്ഞയിശ,അസ്സൻ,പരേതയായ കുഞ്ഞാമിന. മയ്യിത്ത്

വെങ്ങളം-വടകര സർവീസ് റോഡിലെ പ്രശ്നം പരിഹരിക്കണം: ആർവൈജെഡി

വെങ്ങളം മുതൽ വടകര വരെയുള്ള ദേശീയപാതയിലെ സർവീസ് റോഡിലെ യാത്ര പ്രശ്നം ഉടൻ പരിഹരിക്കണമെന്നും പരിഹാരം കണ്ടില്ലെങ്കിൽ മറ്റു സമര പരിപാടികളുമായി

ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി പരിസ്ഥിതി ക്വിസ് നടത്തി

എലത്തൂർ: ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി കോഴിക്കോട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ പരിസ്ഥിതി ദിന ക്വിസ്