ജമാഅത്തെ ഇസ്‌ലാമി കീഴരിയൂർ ഘടകം ഈദ് സുഹൃദ് സംഗമം സംഘടിപ്പിച്ചു

കീഴരിയൂർ: ഒരുമയുടെയും പരസ്പര സഹകരണത്തിന്റേയും സന്ദേശം പകർന്ന് ജമാഅത്തെ ഇസ്‌ലാമി കീഴരിയൂർ ഘടകം ഈദ് സുഹൃദ് സംഗമം സംഘടിപ്പിച്ചു. ഫെയ്ത്ത് കിഡ്സ് ഗാർഡനിൽ വെച്ച് നടന്ന പരിപാടി ജമാഅത്തെ ഇസ്‌ലാമി ജില്ലാ വൈസ് പ്രസിഡണ്ട് സഈദ് എലങ്കമൽ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി കീഴരിയൂർ യുണിറ്റ് പ്രസിഡണ്ട് കെ. അബ്ദുറഹ്‌മാൻ അധ്യക്ഷനായി. കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്ത അഡ്വക്കേറ്റ് ഷാനിദ് ചങ്ങരോത്തിനെ ചടങ്ങിൽ വെച്ച് അനുമോദിച്ചു.

കീഴരിയൂർ സലഫി മസ്ജി ദ് ഖതീബ് മിസ്ഹബ് കീഴരിയൂർ, കീഴരിയൂർ മഹല്ല് കോ-ഓഡിനേഷൻ കമ്മറ്റി ചെയർമാൻ കേളോത്ത് മമ്മു, സി.കെ.ജി സാംസ്കാരിക വേദി പ്രസിഡണ്ട് ഇടത്തിൽ ശിവൻ മാസ്റ്റർ, കൈൻഡ് പാലിയേറ്റീവ് കെയർ ചെയർമാൻ കെ.പ്രഭാകര കുറുപ്പ് മാസ്റ്റർ, കളിക്കൂട്ടം വായനശാല സെക്രട്ടറി രാജൻ നടുവത്തൂർ, നമ്മുടെ കീഴരിയൂർ വർക്കിംഗ് ചെയർമാൻ ഇ എം സത്യൻ, നാടക പ്രവർത്തകൻ എടത്തിൽ രവി, സ്വപ്ന തേമ്പൊയിൽ, സാബിറ നടുക്കണ്ടി,ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം മേപ്പയ്യൂർ ഏരിയാ കൺവീനർ ഫർഹാന.കെ, സോളിഡാരിറ്റി മേപ്പയൂർ ഏരിയാ പ്രസിഡണ്ട് സഈദ് തയ്യിൽ എന്നിവർ സംസാരിച്ചു.ജമാഅത്തെ ഇസ്‌ലാമി കീഴരിയൂർ ഘടകം സെക്രട്ടറി അഷ്‌റഫ്‌.ടി സ്വാഗതവും ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം കീഴരിയൂർ യുണിറ്റ് പ്രസിഡണ്ട് നബീല സി.കെ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് തീരത്തിന് സമീപം ചരക്ക് കപ്പലിന് തീപിടിച്ചു

Next Story

കളിക്കാൻ ആഗ്രഹമുള്ളവർക്കിവിടെ കളിക്കാം; പള്ളി പരിസരത്ത് വോളിബോൾ സൗകര്യമൊരുക്കാൻ വികാരിയച്ചന്റെ ഇടപെടൽ

Latest from Local News

എൻ.എച്ച് 66 എലിവേറ്റഡ് ഹൈവേക്കായി നന്തി നിവാസികൾ പ്രക്ഷോഭത്തിലേക്ക്

എൻ.എച്ച് എലിവേറ്റഡ് ഹൈവേക്കായി നന്തി നിവാസികൾ പ്രക്ഷോഭത്തിലേക്ക്. കഴിഞ്ഞ ഒരു വർഷത്തിലധികമായി NHAI ക്കും സർക്കാറുകൾക്കും ജനപ്രതിനിധികൾക്കും അദാനിക്കും നൽകിയ നിവേദനങ്ങളിൽ

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ കീഴിൽ കോഴിക്കോട് ജില്ലയിൽ നടക്കുന്ന ആദ്യത്തെ ഡെസ്റ്റിനേഷൻ വെഡിങ് കാപ്പാട് കടപ്പുറത്ത്

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ കീഴിൽ കോഴിക്കോട് ജില്ലയിൽ നടക്കുന്ന ആദ്യത്തെ ഡെസ്റ്റിനേഷൻ വെഡിങ് കാപ്പാട് കടപ്പുറത്ത്.  ഡെസ്റ്റിനേഷൻ വെഡിങ്ങിൻ്റെ ഭാഗമായി

മേപ്പയൂർ പഞ്ചായത്ത് ഭരണ സമിതിയുടെ ദുർഭരണത്തിനെതിരെ മേപ്പയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധറാലി സംഘടിപ്പിച്ചു

മേപ്പയ്യൂർ: കഴിഞ്ഞ 62 വർഷമായി മേപ്പയ്യൂർ പഞ്ചായത്ത് ഭരണം കയ്യാളി വികസന മുരടിപ്പ് നടത്തിയ മുച്ചൂടും അഴിമതി നടത്തിയ മേപ്പയ്യൂർ പഞ്ചായത്ത്