നവോദയ വിദ്യാലയങ്ങളിൽ അടുത്ത അധ്യയന വർഷത്തെ (2026-27) ആറാംക്ലാസ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം

നവോദയ വിദ്യാലയങ്ങളിൽ അടുത്ത അധ്യയന വർഷത്തെ (2026-27) ആറാംക്ലാസ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കേരളത്തിലെ 14 ജില്ലകളിലെ നവോദയ സ്കൂളുകളിലും പ്രവേശനം ലഭിക്കും. അപേക്ഷ നൽകാനുള്ള സമയം ജൂലൈ 29 വരെയാണ്. ഏതെങ്കിലും അംഗീകൃത സ്കൂളിൽ 3, 4 ക്ലാസുകളിൽ പഠിച്ച്, ഇപ്പോൾ അഞ്ചാം ക്ലാസിൽ പഠിക്കുന്നവരാകണം അപേക്ഷകർ. അംഗീകൃത ഓപ്പൺ സ്കൂളുകാർ പ്രവേശന സമയത്ത് ‘ബി’ സർട്ടിഫിക്കറ്റ് ഹാജരാക്കണം. നേരത്തേ അഞ്ചാം ക്ലാസ് വിജയിച്ചവർ അപേക്ഷിക്കേണ്ടതില്ല. സ്കൂളിൽ താമസിച്ചുപഠിക്കണം. പഠനം സിബിഎസ്ഇ സിലബസിലാണ്.

8 വരെ മലയാളം മീഡിയം. തുടർന്ന് മാത്‍സും സയൻസും ഇംഗ്ലിഷിലും സോഷ്യൽ സയൻസ് ഹിന്ദിയിലും പഠിക്കണം. അപേക്ഷകരുടെ ജനന തീയതി 2014 മേയ് 1 നും 2016 ജൂലൈ 31നും ഇടയിൽ ആയിരിക്കണം. അപേക്ഷഫീസ് നൽകേണ്ടതില്ല. 9 മുതൽ 12വരെയുള്ള ക്ലാസുകളിൽ എത്തിയാൽ മാത്രം പ്രതിമാസ ഫീസ് (600 രൂപ) നൽകണം. ദാരിദ്രരേഖയ്ക്കു താഴെയുള്ളവർ, പെൺകുട്ടികൾ, പട്ടിക, ഭിന്നശേഷി വിഭാഗക്കാർ എന്നിവർക്ക് ഫീസ് വേണ്ട. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഡിസംബർ 13ന് രാവിലെ 11.30 നാണ് പ്രവേശന പരീക്ഷ. ഒഎംആർ രീതിയിൽ 2 മണിക്കൂറാണ് പരീക്ഷ. അപേക്ഷ ഫോമിനും പ്രോസ്പെക്ടസിനും http://navodaya.gov.in സന്ദർശിക്കുക. ഓരോ ജില്ലയിലെ സ്കൂളിലും സൗജന്യ ഹെൽപ് ഡെസ്ക് പ്രവർത്തിക്കുന്നുണ്ട്.

Leave a Reply

Your email address will not be published.

Previous Story

ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‌സി ഐറിന വിഴിഞ്ഞം തുറമുഖത്തെത്തി

Next Story

കീം 2025 എൻജിനീയറിങ് റാങ്ക് ലിസ്റ്റിന് മുന്നോടിയായി വിദ്യാർത്ഥികളുടെ യോഗ്യതാ പരീക്ഷയുടെ മാർക്ക് പരിശോധനയ്ക്കായി പ്രസിദ്ധീകരിച്ചു

Latest from Main News

തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലിം ലീഗിലെ ഒ.കെ. ഫൈസൽ തെരഞ്ഞെടുക്കപ്പെട്ടു

തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലിം ലീഗിലെ ഒ.കെ. ഫൈസൽ തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിനാണ് ഇത്തവണ ഗ്രാമപഞ്ചായത്തിന്റെ ഭരണം ലഭിച്ചത്. ഒ കെ ഫൈസൽ

ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ എൽഡിഎഫിലെ സുലിൻ എം.എസ് പ്രസിഡൻ്റ്

ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത പ്രസിഡൻ്റ് സ്ഥാനത്തേക്ക് എൽഡിഎഫിലെ സുലിൻ എം.എസ് (സിപിഎം) തിരഞ്ഞെടുത്തു. യു ഡി എഫിൽ

കോട്ടൂർ ഗ്രാമപഞ്ചായത്തിൽ നടുക്കെടുപ്പിലൂടെ യു ഡിഎഫ് അധികാരം നേടി

പത്ത് സീറ്റുകൾ വീതം നേടി എൽഡിഎഫും യുഡിഎഫും തുല്യത കൈവരിച്ച കോട്ടൂർ ഗ്രാമപഞ്ചായത്തിൽ നടുക്കെടുപ്പിലൂടെ യു ഡിഎഫ് അധികാരം നേടി 15-ാം

സംസ്ഥാനത്ത് ഇന്നും കുതിച്ച് സ്വര്‍ണവില

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുതിച്ചുയര്‍ന്നു. ഒരു പവന് 880 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഗ്രാമിന് 110 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം

ഊട്ടിയിൽ അതിശൈത്യം ; നിയന്ത്രണങ്ങളുമായി വനംവകുപ്പ്

ദക്ഷിണേന്ത്യയുടെ വിനോദസഞ്ചാര കേന്ദ്രമായ ഊട്ടിയിൽ ശൈത്യം കടുക്കുന്നു. വെള്ളിയാഴ്ച കുറഞ്ഞ താപനില മൈനസ് 2.7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതോടെ നീലഗിരി കനത്ത