സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രി മുതൽ

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. ജൂലൈ 31ന് അര്‍ധരാത്രി വരെ 52 ദിവസമാണ് ട്രോളിങ് നിരോധനം. തോണിയിലും ഇൻബോർഡ് വള്ളത്തിലും മീൻപിടിത്തം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ട്രോളിങ് നിരോധന സമയത്ത് കടലിൽ പോകാം. അതേസമയം, ഇരട്ട വള്ളങ്ങള്‍ ഉപയോഗിച്ചുള്ള മീന്‍പിടിത്തം നിരോധിച്ചു. വലിയ വള്ളങ്ങള്‍ക്കൊപ്പം ഉപയോഗിക്കുന്ന കരിയര്‍ വള്ളങ്ങള്‍ കൊണ്ടുപോകുന്നതിലും നിയന്ത്രണമുണ്ട്.

നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. ഹാര്‍ബറുകളിലും ഫിഷ് ലാന്‍ഡിങ് സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന ബങ്കുകളുടെ പ്രവര്‍ത്തനവും ഇന്നു മുതല്‍ നിലക്കും. ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട്’ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 09.06.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

Next Story

സിഐടിയു കോഴിക്കോട്നിർമ്മാണ തൊഴിലാളി യൂണിയൻ ഏരിയ സമ്മേളനം പൊയിൽക്കാവ് ആനത്തലവട്ടം ആനന്ദൻ നഗറിൽ നടന്നു

Latest from Main News

ഗോവിന്ദച്ചാമി ജയില്‍ ചാടി

കണ്ണൂര്‍: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഇന്ന് രാവിലെ ഇയാളെ പാര്‍പ്പിച്ച സെല്‍ പരിശോധിച്ചപ്പോഴാണ്

ഭരണഘടനയെ തകർക്കാനുള്ള ബിജെപി നീക്കം മൗഢ്യമാണെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ‍്വ. കെ പ്രകാശ് ബാബു

കോഴിക്കോട്: ഭരണഘടനയെ തകർക്കാനുള്ള ബിജെപി നീക്കം മൗഢ്യമാണെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ‍്വ. കെ പ്രകാശ് ബാബു. ഇതിന്റെ ആദ്യപടിയായി

മാതൃഭാഷയ്ക്ക് വേണ്ടിയുള്ള സമരം വർഗ സമരം തന്നെയാണ് : ഡോകെ.എം. അനിൽ

മാതൃഭാഷാവകാശത്തിന് വേണ്ടി നടത്തുന്ന സമരം വർഗ സമരം തന്നെയെന്ന് പ്രശസ്ത സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനുമായ ഡോ കെ എം അനിൽ അഭിപ്രായപ്പെട്ടു.

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 25.07.2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 25.07.2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ 👉ജനറൽമെഡിസിൻ ഡോ.ഷമീർ വി.കെ 👉സർജറിവിഭാഗം ഡോ.പ്രിയരാധാകൃഷ്ണൻ 👉ഓർത്തോവിഭാഗം ഡോ.സിബിൻസുരേന്ദ്രൻ 👉കാർഡിയോളജി വിഭാഗം ഡോ.ഖാദർമുനീർ.