ഉസ്ബക്കിസ്ഥാനിൽ വച്ച് നടന്ന സെൻട്രൽ ഏഷ്യൻ വോളീബോൾ ലീഗിൽ ഇന്ത്യൻ ദേശീയ ടീമിൽ കളിച്ച് സിൽവർ മെഡൽ നേടി നാടിൻറെ അഭിമാനതാരമായ കുട്ടോത്ത് സ്വദേശി മുജീബ്.എം.സി യെ യൂത്ത് കോൺഗ്രസ്സ് വില്ല്യാപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ അനുമോദിച്ചു. കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി കാവിൽ രാധാകൃഷ്ണൻ ഉപഹാരം സമ്മാനിച്ചു.യൂത്ത് കോൺഗ്രസ്സ് വില്ല്യാപ്പള്ളി മണ്ഡലം കമ്മിറ്റി പ്രസിഡൻറ് അജ്മൽ മേമുണ്ട,കുറ്റ്യാടി നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് ജി.ശ്രീനാഥ്,എസ്.കെ നിധീഷ്,നീരജ് ലാൽ,ഗോകുൽ,പി.കെ സിദ്ദാർഥ്,ഷക്കീബ് എന്നിവർ സംബന്ധിച്ചു.കുട്ടോത്ത് മീത്തലെ ചാക്കോളി മുസ്തഫയുടെയും സുലൈഖയുടെയും രണ്ടാമത്തെ മകനാണ് മുജീബ്.ഇന്ത്യൻ വോളീബോൾ പ്രീമിയർ ലീഗിൽ ബാംഗ്ലൂർ ടോർപിഡോസിൻറെ താരമാണ് മുജീബ്
Latest from Local News
കൊയിലാണ്ടി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കുറുവങ്ങാട് സെന്റർ യുപി സ്കൂളുമായി സഹകരിച്ച് സീനിയർ ചേമ്പർ ഇന്റർനാഷണൽ കൊയിലാണ്ടി ക്വിസ് മത്സരം സംഘടിപ്പിച്ചു. എൽ.പി,
മേപ്പയൂർ : ജനാധിപത്യത്തെ തകർക്കാൻ ബോധപൂർവമായ സംഘപരിവാർ ഭരണകൂടശ്രമത്തെ ചെറുത്തു തോപിക്കാൻ യുവാക്കൾ രംഗത്തിറങ്ങണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി
ഹരിതകേരളം മിഷൻ സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കി വരുന്ന ചങ്ങാതിക്കൊരു തൈ ക്യാമ്പയിനിൽ മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളും അണിനിരന്നു. ഒറ്റ ദിവസം 10,000
വടകരയിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് സ്ത്രീയ്ക്ക് ദാരുണാന്ത്യം. തോടന്നൂർ സ്വദേശി ഉഷ (53) ആണ് മരണപ്പെട്ടത്. രാവിലെ മുറ്റമടിക്കുന്നതിനിടെ സമീപത്തെ
കാപ്പാട് : കനിവ് സ്നേഹതീരം സ്വാതന്ത്രദിനം ആഘോഷിച്ചു. ചെയർമാൻ ഇല്ല്യാസ് പി പതാക ഉയർത്തി. ഇന്ത്യൻ ആർമി മുൻ ജൂനിയർ കമ്മീഷൻ്റ്