മേപ്പയൂരിലെ കമ്മൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവായിരുന്ന ടി.കെ. കണ്ണൻ്റെ 54ാമത് ചരമദിനം വിവിധ പരിപാടികളോടെ ആചരിച്ചു

മേപ്പയ്യൂർ: മേപ്പയൂരിലെ കമ്മൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവായിരുന്ന ടി.കെ. കണ്ണൻ്റെ 54ാമത് ചരമദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സി പി ഐ ജില്ലാ എക്സികുട്ടീവ് അംഗം ആർ.ശശി പരിപാടി ഉദ്ഘാടനം ചെയ്തു കെ.വി.നാരായണൻ അധ്യക്ഷം വഹിച്ചു.എസ്.എസ് എൻ.സി.പരീക്ഷയിൽ ഉന്നത വിജയം നേടുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ടി.കെ. കണ്ണൻ്റെ കുടുംബം ഏർപ്പെടുത്തിയ എൻഡോവ്മെൻ്റ് കുമാരി അൽഗക്ക് ആർ. ശശി വിതരണം ചെയ്തു. വിവിധ പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ വിദ്യാർഥികളെയും അനുമോദിച്ചു.
സി പി ഐ മണ്ഡലം സെക്രട്ടറി സി.ബിജു, എം.കെ. രാമചന്ദ്രൻ, കെ.എം. രവീന്ദ്രൻ, കെ.എം. സുരേഷ് എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി ബാബു കൊളക്കണ്ടി സ്വാഗതവും സി.കെ.ശ്രീധരൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.