മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ തെന്നല ബാലകൃഷ്ണ പിളളയ്ക്ക് യാത്രാമൊഴി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ തെന്നല ബാലകൃഷ്ണ പിള്ളയ്ക്ക് ആദരവോടെ യാത്രാമൊഴി. സംസ്കാര ചടങ്ങുകൾ ശാന്തികവാടത്തിൽ പൂർത്തിയായി. കെപിസിസി അസ്ഥാനമായ ഇന്ദിരഭവനിൽ പൊതു ദര്‍ശനത്തിന് വച്ച മൃതദേഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആദരാഞ്ജലി അര്‍പ്പിച്ചു. പത്തു മിനിറ്റോളം കെപിസിസി ഓഫീസിൽ ചെലവഴിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരൻ പിള്ളയും ഇന്ദിരാ ഭവനിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി, മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഒ.രാജഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, മുന്‍ കെപിസിസി അധ്യക്ഷൻമാര്‍ തുടങ്ങിയ നേതാക്കളും പ്രമുഖരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും അന്ത്യാഞ്ജലി അര്‍പ്പിച്ചു. കാച്ചാണിയിലെ വീട്ടിൽ ഇന്നലെ ഉച്ച മുതൽ പൊതു ദര്‍ശനത്തിന് വച്ച മൃതദേഹം രാവിലെ പതിനൊന്നേ കാലോടെയാണ് ഇന്ദിരഭവനിൽ എത്തിച്ചത്. കിഴക്കേക്കോട്ടയിൽ അയ്യപ്പ സേവാ സംഘത്തിന്റെ ഓഫീസിലും പൊതുദര്‍ശനത്തിന് വച്ചു.

Leave a Reply

Your email address will not be published.

Previous Story

ഹരിത വിദ്യാലയ പുരസ്കാര നിറവിൽ വൻമുഖം എളമ്പിലാട് എം.എൽ.പി സ്കൂൾ

Next Story

പിഷാരികാവിലെ പള്ളിയറക്ക് കട്ടില വെച്ചു

Latest from Main News

പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു

പീരുമേട് എംഎൽഎ വാഴൂർ സോമൻ(72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ

കോഴിക്കോട് വിവാഹവീട്ടിൽ മോഷണം

കോഴിക്കോട്: കോഴിക്കോട് ഇരിങ്ങണ്ണൂരിൽ വിവാഹ വീട്ടിൽ നിന്ന് 10 പവൻ സ്വർണവും 6000 രൂപയും മോഷ്ടിച്ചതായി പരാതി. മുടവന്തേരി സ്വദേശി ടി.പി

വയനാട് പുനരധിവാസം: ദുരിതാശ്വാസനിധിയിലേക്ക് 10 കോടി രൂപ കൈമാറി എം.എ.യൂസഫലി

തിരുവനന്തപുരം∙ ഉരുൾപൊട്ടലിൽ തകർന്ന വയനാട് മുണ്ടക്കൈ ചൂരൽമല മേഖലയുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി 10 കോടി

താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസുകാരി അനയയുടെ സഹോദരനും രോ​ഗം സ്ഥിരീകരിച്ചു

താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസുകാരി അനയയുടെ സഹോദരനും രോ​ഗം സ്ഥിരീകരിച്ചു. ഏഴ് വയസുകാരനായ സഹോദരന് ഇന്ന്