ഹരിത വിദ്യാലയ പുരസ്കാര നിറവിൽ വൻമുഖം എളമ്പിലാട് എം.എൽ.പി സ്കൂൾ

മൂടാടി: ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രഥമ ജില്ലാതല ഹരിത വിദ്യാലയ പുരസ്കാരം വൻമുഖം എളമ്പിലാട് എം.എൽ.പി സ്കൂളിന് ലഭിച്ചു. പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ മണലിൽ മോഹനന് ലഭിച്ച സംസ്ഥാന സർക്കാരിൻ്റെ പരിസ്ഥിതി മിത്രം അവാർഡ് തുക ഉപയോഗപ്പെടുത്തി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ ഹരിത വിദ്യാലയം പുരസ്കാരമാണിത്. കഴിഞ്ഞ വർഷം നടത്തിയ ശ്രദ്ധേയമായ പരിസ്ഥിതി പ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തെ അവാർഡിന് അർഹമാക്കിയത്.

മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. കെ ശ്രീകുമാർ ,നാലാം ക്ലാസിലെ എസ്. ആദിഷിനു പുരസ്കാരം കൈമാറി. ഗ്രാമപഞ്ചായത്ത് മെമ്പർ ടി.എം റജുല അധ്യക്ഷത വഹിച്ചു. നിർവ്വാഹക സമിതി അംഗം പി .എം വിനോദ് കുമാർ, ജില്ലാ ആരോഗ്യവിഷയ സമിതി കൺവീനർ കെ .സി ദിലീപ്, ജില്ലാ കമ്മിറ്റി അംഗം കൊയിലാണ്ടി മേഖലാ സെക്രട്ടറി എ.ബാബുരാജ്, ട്രഷറർ രാധാകൃഷ്ണൻ പൊക്രാടത്ത്, വീക്കുറ്റിയിൽ രവി, മൊയ്തീൻ ഹാജി കൊയിലോത്ത്, ശ്രീനിവാസൻ കുനിയിൽ, കെ പി പ്രഭാകരൻ, പി. കെ റഫീഖ്, സുഷ എളമ്പിലാട് എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപിക എൻ. ടി .കെ സീനത്ത് സ്വാഗതം പറഞ്ഞു. പി.ടി.എ വൈസ് പ്രസിഡണ്ട് മൃദുല ചാത്തോത്ത് നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.