സി കെ ജി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചാരണം സംഘടിപ്പിച്ചു

സി കെ ജി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചാരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ‘കല്പകം 2025′ എന്ന പരിപാടി പ്രിൻസിപ്പൽ ശ്രീമതി ശ്യാമള. പി തെങ്ങിൻ തൈ നട്ട് ഉദ്ഘാടനം ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി ദിന റാലി പി ടി എ പ്രസിഡന്റ്‌ ശ്രീ ലിനീഷ് തട്ടാരി ഉദ്ഘാടനം നിർവഹിച്ചു. പ്രസ്തുത റാലി വാർഡ് മെമ്പർ ശ്രീമതി രജുല. ടി. എം ഫ്ലാഗ് ഓഫ്‌ ചെയ്തു. പരിസ്ഥിതി ദിന പ്രതിജ്ഞ കുമാരി ദിയ ലിനീഷ് വിദ്യാർത്ഥികൾക്ക് ചൊല്ലിക്കൊടുത്തു. വിദ്യാർഥികൾ നിർമ്മിച്ച പോസ്റ്റർ പ്രദർശനവും പരിപാടിയുടെ ഭാഗമായി നടന്നു.

ഉച്ചക്ക് ശേഷം ‘കൂടെയുണ്ട് കരുത്തേകാൻ’ പദ്ധതിയുടെ ഭാഗമായി അഡ്വക്കേറ്റ് ശ്രീമതി നിലോവന. എൻ. എസ് വിദ്യാർത്ഥികൾക്ക് വേണ്ടി നിയമ ബോധവത്കരണ ക്ലാസ്സ്‌ നടത്തി. പ്രസ്തുത ചടങ്ങ് പ്രിൻസിപ്പൽ ശ്രീമതി ശ്യാമള. പി ഉദ്ഘാടനം ചെയ്തു. ശ്രീ വിപിൻകുമാർ. പി. പി അധ്യക്ഷം വഹിച്ചു. പ്രോഗ്രാം ഓഫീസർ ശ്രീമതി മഞ്ജുഷ. ഐ. വി സ്വാഗതവും സുഹൃദ കോർഡിനേറ്റർ ശ്രീമതി രഗിന. കെ നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.

Previous Story

കല്യാണത്തിനുള്‍പ്പെടെയുള്ള സ്വകാര്യ സര്‍വീസുകളിലേക്ക് പൊതുജനങ്ങളെ ആകര്‍ഷിക്കാന്‍ നിരക്ക് കുത്തനെ കുറച്ച് കെഎസ്ആര്‍ടിസി

Next Story

കൊയിലാണ്ടി സ്പെഷാലിറ്റിയിൽ ഗൈനക്കോളജി വിഭാഗം ഇനി ഞായറാഴ്ചകളിലും

Latest from Local News

കൊയിലാണ്ടി നഗരത്തിലെ രൂക്ഷമായ പൊടി ശല്യം വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്

കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലെ രൂക്ഷമായ പൊടി ശല്യത്തിന് അടിയന്തിര പരിഹാരം വേണമെന്നാവശ്യം ശക്തമാകുന്നു. മഴ പെയ്തപ്പോള്‍ രൂപം കൊണ്ട കുഴി അടയ്ക്കാന്‍

കൊയിലാണ്ടി ഓട്ടോറിക്ഷാ മസ്ദുർ സംഘം ബി എം എസ്സിന്റെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിലേക്ക് മാർച്ച് നടത്തി

കൊയിലാണ്ടി: കൊയിലാണ്ടിയിലെ നഗരസഭാ റോഡുകൾ സഞ്ചാരയോഗ്യമാക്കുക, മതിയായ പാർക്കിംഗ് സൗകര്യമില്ലാതെ പെർമിറ്റ് കൊടുക്കുന്നതിനെതിരെ കൊയിലാണ്ടി ഓട്ടോറിക്ഷാ മസ്ദുർ സംഘം ബി എം

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ബാലുശ്ശേരി ബ്ലോക്ക് എം ഇ ആര്‍ സി ഉദ്ഘാടനം ചെയ്തു

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ബാലുശ്ശേരി ബ്ലോക്ക് മൈക്രോ എന്റര്‍പ്രൈസസ് റിസോഴ്‌സ് സെന്ററിന്റെ (എം.ഇ.ആര്‍.സി) ഉദ്ഘാടനം ഉള്ളിയേരിയില്‍ കെ എം സച്ചിന്‍ദേവ്

തിരുവമ്പാടി ഗവ. ഐ ടി ഐ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

കേരളത്തെ വിജ്ഞാന സമൂഹമായും സാങ്കേതികമായി മുന്നിട്ടു നില്‍ക്കുന്ന സംസ്ഥാനമായും മാറ്റിയെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ-തൊഴില്‍ നൈപുണ്യ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി.

അധ്യാപക നിയമനം

കൊയിലാണ്ടി : കൊയിലാണ്ടി ജി ആർ എഫ് ടി എച്ച് എസ്സിൽ സ്പോർട്സ് കോച്ച് (ഫുട്ബോൾ ), ഡാൻസ് എന്നീ വിഷയങ്ങളിൽ