കെഎസ്ആര്‍ടിസി ജീവനക്കാര്ക്കായുള്ള എസ് ബി ഐ കോര്പ്പറേറ്റ് സാലറി പാക്കേജും ആരോഗ്യ ഇന്ഷുറന്സ് പദ്ധതിയും നിലവില് വന്നു.
കോര്പ്പറേറ്റ് സാലറി പാക്കേജില് അംഗമാകുന്നതിനെ സംബന്ധിച്ച എല്ലാ വിവരങ്ങളും കെഎസ്ആര്ടിസി വെബ്സൈറ്റില് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കെഎസ്ആർടിസി ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും ഉയർന്ന ജീവിത സുരക്ഷയും കൂടുതൽ ആരോഗ്യ ആനുകൂല്യങ്ങളും ഉറപ്പാക്കുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേർന്ന് കെഎസ്ആർടിസി ആരംഭിച്ച കോർപ്പറേറ്റ് സാലറി പാക്കേജ് 04.06.2025 മുതൽ പ്രാബല്ല്യത്തിൽ വന്നു.
എസ് ബി ഐയുടെ കോർപ്പറേറ്റ് സാലറി പാക്കേജിൽ അംഗങ്ങളായ കെഎസ്ആർടിസിയിലെ ജീവനക്കാർക്ക് വാർഷിക പ്രീമിയം ഓടുക്കി എസ്ബിഐ അനുവദിക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലും ചേരാവുന്നതാണ്. ഇന്ത്യയിൽ ആയിരത്തി ഇരുന്നൂറിലധികവും കേരളത്തിലെ നൂറ്റി അഞ്ചോളവും ആശുപത്രികളിൽ ചികിത്സാ സൗകര്യമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് ‘സൂപ്പർ ടോപ്പ് ഹെൽത്ത് ഇൻഷുറൻസ്”. ജീവനക്കാർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖകളിൽ പോകാതെതന്നെ കെഎസ്ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള വെബ്സൈറ്റ് ലിങ്കിലൂടെ ഹെൽത്ത് ഇൻഷുറൻസ് പോളിസി എടുക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കോർപ്പറേറ്റ് സാലറി പാക്കേജിൽ അംഗമാകുന്നതിനോ ആനുകൂല്യങ്ങൾ ലഭ്യമാകുന്നതിനോ ഏതെങ്കിലും തരത്തിലുള്ള തടസ്സം നേരിടുകയാണെങ്കിൽ പ്രസ്തുത വിവരം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബഡ്ജറ്റ് വിഭാഗം, കൂടാതെ ചീഫ് ഓഫീസിലെ ഹെൽപ്പ് ഡസ്ക് എന്നിവരെ ബന്ധപ്പെടാവുന്നതാണ്.