അത്തോളി: ഭൂമിയും വായുവും മലീസമാക്കാതെ പരിസ്ഥിതി സൗഹൃദ പ്രദേശങ്ങളായി നമ്മുടെ നാടിനെ മാറ്റിയെടുക്കാനുളള പ്രയത്നത്തിൽ വിദ്യാർത്ഥികളും പങ്കാളികളാകണമെന്ന് എം.ഇ.എസ് സംസ്ഥാന പ്രവർത്തക സമിതി അംഗവും എ.എ റഹീം മെമ്മോറിയൽ സ്കൂൾ ചെയർമാനുമായ പാലക്കണ്ടി അബ്ദുൽ ലത്തീഫ് പറഞ്ഞു. അത്തോളി എം.ഇ.എസ് സ്കൂളിൽ നടന്ന പരിസ്ഥിതി ദിനാചരണം സ്കൂൾ അങ്കണത്തിൽ വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ മാനേജിംഗ് കമ്മിറ്റി ട്രഷറർ ബി.എം സുധീർ അധ്യക്ഷനായി. സ്കൂൾ വൈസ് പ്രിൻസിപ്പൽ ജെ. അഖില, എൻ.സി.ജി കോർഡിനേറ്റർ പി. പി ജനത്തുനിസ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
