കലാകാരന്മാർ വളർത്തിയെടുത്ത പ്രബല രാഷ്ട്രീയ പാർട്ടികൾ അധികാരം കിട്ടിയപ്പാേൾ അവരോട് നന്ദി കാണിച്ചില്ലെന്ന് എഴുത്ത്കാരൻ ആലങ്കോട് ലീലാകൃഷ്ണൻ

കൊയിലാണ്ടി: കലാകാരന്മാർ വളർത്തിയെടുത്ത പ്രബല രാഷ്ട്രീയ പാർട്ടികൾ അധികാരം കിട്ടിയപ്പാേൾ അവരോട് നന്ദി കാണിച്ചില്ലെന്ന് എഴുത്ത്കാരൻ ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. കെ. ശിവരാമൻ സ്മാരക ട്രസ്റ്റിന്റെ നാടക പ്രതിഭാ പുരസ്കാരം എൽസി സുകുമാരന് നൽകി സംസാരിക്കുക യായിരുന്നു അദ്ദേഹം. കേരളത്തിലെ മനുഷ്യരെ മനുഷ്യരാക്കിയ നാടക പ്രവർത്തനം ചോര ചിന്താതെയുള്ള സമരമായിരുന്നു നടത്തിയത്. പവർ പൊളിറ്റിക്സിന് പകരം കൾച്ചറൽ പൊളിറ്റിക്സ് വന്നാലെ മാനവികതയും നവോത്ഥാനവും നിലനിൽക്കുക
യുള്ളു – ആലങ്കോട് പറഞ്ഞു. സി.വി. ബാലകൃഷ്ണൻ അധ്യക്ഷനായി. ചന്ദ്രശേഖരൻ തിക്കോടി കെ. ശിവരാമൻ അനുസ്മരണ പ്രഭാഷണം നടത്തി. എൻ.വി. ബിജു, വി.കെ. രവി, മഠത്തിൽ രാജീവൻ, രവീന്ദ്രൻ മുചുകുന്ന്, വി.വി. സുധാകരൻ, സരള
ശിവരാമൻ, ഇ.കെ. പ്രജേഷ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.