പൊയിൽക്കാവ് ഹയർസെക്കന്ററി സ്കൂൾ പരിസ്ഥിതി ദിനാഘോഷം വിദ്യാലയത്തിലെ ആരണ്യകം പരിസ്ഥിതി ക്ലബ്, പർണം സീഡ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കുട്ടികളെ പങ്കാളികളാക്കി സ്മൃതി വൃക്ഷം നട്ടു കൊണ്ട് റിട്ടയേർഡ് അധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ ഉണ്ണിഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തനങ്ങളിൽ ഭിന്നശേഷി ക്കാരെ ഉൾച്ചേർത്തു കൊണ്ട് open Canvas, ചിത്രരചന, ക്വിസ് മത്സരം , പ്രസംഗമത്സരം പരിസ്ഥിതി കവിതകളുടെ ചർച്ച തുടങ്ങിയവ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബീന ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പരിസ്ഥിതി ക്ലബ് കൺവീനർ ശ്രീമതി സീമഭായ്, സീഡ് കൺവീനർ അർജുൻ മാസ്റ്റർ എന്നിവർ ആശംസ അറിയിക്കുകയും ചെയ്തു. ക്ലബ് കൺവീനർ നക്ഷത്ര സ്റ്റുഡൻ്റ് റപ്രസൻ്റേറ്റീവ് നിവേദിത, ഗായത്രി എന്നിവർ സന്നിഹിതരായി
Latest from Local News
കൊയിലാണ്ടി: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ഖാദി ഓണം മേള 2025ന്റെ ഭാഗമായി
അഴിയൂർ മുതൽ വെങ്ങളം വരെ ദേശീയ പാതയിലെ യാത്ര ദുരിതത്തിന് എതിരെ ഷാഫി പറമ്പിൽ എം പി യുടെ നേതൃത്വത്തിൽ നടക്കുന്ന
കോഴിക്കോട്: ഒപ്പം കെയർ ഫൌണ്ടേഷൻ ചാരിറ്റി ട്രെസ്റ്റിന്റെ കുടുംബ സംഗമം സംഘടിപ്പിച്ചു. സ്റ്റേറ്റ് സെക്രട്ടറി മുനീർ കുളങ്ങര ഇരിങ്ങത്ത് സ്വാഗതം പറഞ്ഞു.
കോഴിക്കോട് : ലഹരിക്കെതിരെ ശക്തമായ നടപടികളുമായി ജില്ലാ എക്‌സൈസ് വകുപ്പ്. മദ്യം, മയക്കുമരുന്ന് ഉപയോഗവും വില്‍പ്പനയുമായി ബന്ധപ്പെട്ട് ഏഴ് മാസത്തിനിടെ 1,179
വടകര : തിരുവള്ളൂർ, വേലിപറമ്പത്ത് നിത്യ സോപാനത്തിൽ സനൂപ് നിത്യാനന്ദൻ (42 ) അന്തരിച്ചു .ദുബായ് സബീൽ ഇൻ്റർനാഷ്ണൽ മാനേജ്മെൻ്റ് ടെക്നോളജിയിൽ