പുതിയ കാലത്ത് മരങ്ങളെ സംരക്ഷിക്കേണ്ടത് അനിവാര്യം: കാപ്പാട് ഖാദി നൂറുദ്ധീൻ ഹൈതമി

കാപ്പാട് : പുതിയ കാലത്ത് മരങ്ങളെയും പ്രകൃതിയേയും സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് കാപ്പാട് ഖാദി സൂചിപ്പിച്ചു. മരങ്ങളും വയലുകളും ഇല്ലാതാക്കി പുതിയ ജീവിതശീലങ്ങളുമായി മുന്നോട്ട് പോവുമ്പോൾ പ്രകൃതിയുടെ യഥാർത്ഥ ശൈലിയിൽ മാറ്റം നാം അനുഭവിക്കേണ്ടി വരും. കനിവ് സ്നേഹതീരത്ത് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് തൈ നടൽ കർമ്മം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയർമാൻ ഇല്ല്യാസ് പി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ബഷീർ പി സമാപനം നടത്തി. പി.പി.അശ്റഫ്, സുൽത്താൻ നൂറുദ്ദീൻ അബ്ദുൽ അസീസ്, ഷംനാസ്, കുഞ്ഞിമൊയ്തീൻ, സഫിയ, മായ അഗ് നസ്,സഫീറ എന്നിവർ നേതൃത്വം നൽകി. സ്നേഹതീരം കുടുംബാംഗങ്ങൾ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published.