കെ.എം.എസ് ലൈബ്രറി മേലൂർ പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി കൊണ്ടംവള്ളി കുറുവങ്ങാട് റോഡ് സൌന്ദര്യവത്കരണം നടത്തുന്നു. 2025 ലെ പരിസ്ഥിതി ദിനാചരണം മുതൽ സപ്തംബർ 30 വരെ നമ്മുടെ ഗ്രാമത്തെ ഹരിതാഭമാക്കാനുള്ള നടപടികൾ നടക്കുകയാണ്. ഇതു വിജയിപ്പിക്കുന്നതിൻ്റെ തുടക്കം കുറിക്കാൻ നമ്മുടെ കുട്ടികളും, കുടുംബശ്രീയിലെ മുഴുവൻ അംഗങ്ങളും, തൊഴിലുറപ്പ് തൊഴിലാളികളും, ഹരിത കർമ്മസേനാ പ്രവർത്തകരും, ലൈബ്രറി പ്രവർത്തകരും ചേർന്നാണ് കൊണ്ടംവള്ളി കുറുവങ്ങാട് സൌന്ദര്യവത്കരണം നടത്തുന്നത്. 6. 6.25ന് ശനിയാഴ്ച കാലത്ത് 9.00 മണിക്ക് വാർഡിലെ പ്ലാക്കാട്ട് താഴ റോഡിലാണ് പരിപാടി. പരിപാടിയിൽ ബ്ലോക്ക് പ്രസിഡൻ്റ് ശ്രീ. ബാബുരാജ് പങ്കെടുക്കും.
