സംസ്ഥാനത്തെ ബലി പെരുന്നാൾ അവധി ശനിയാഴ്ച

തിരുവനന്തപുരം: സംസ്ഥാനത്തെ ബലി പെരുന്നാൾ അവധി ശനിയാഴ്ച. വെള്ളിയാഴ്ച തീരുമാനിച്ച അവധിയാണ് ശനിയാഴ്ചത്തേക്ക് മാറ്റിയത്. മാസപ്പിറവി വൈകിയതിനാൽ ബലി പെരുന്നാൾ മറ്റന്നാളേക്ക് മാറിയതിനാലാണ് അവധിയിലും മാറ്റം വന്നത്. കേരളത്തിൽ മാസപ്പിറവി ദൃശ്യമാവാത്ത ബലി പെരുന്നാൾ ജൂൺ ഏഴ് ശനിയാഴ്ച ആയിരിക്കും. മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം.

നാളെയും മറ്റന്നാളും അവധി വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. മാസപ്പിറവി വൈകിയതിനെ തുടർന്ന് ബക്രീദ് ജൂൺ 7ന് (ശനിയാഴ്ച) ആയിരിക്കുമെന്ന് മതപണ്ഡിതർ അറിയിച്ച സാഹചര്യത്തിലാണ് അവധി മാറ്റിയത്.

Leave a Reply

Your email address will not be published.