സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്സിലിന്റെ നേതൃത്വത്തില് സംസ്ഥാനതല പരിസ്ഥിതി ദിനാചാരണം കോഴിക്കോട് ദേവഗിരി കോളേജില് നടന്നു . ജില്ലാ കലക്ടര് സ്‌നേഹില്കുമാര് സിംഗ് മുഖ്യാതിഥിയായിരുന്നു. വിവിധ സെഷനുകളിലായി ശാസ്ത്രജ്ഞരും വിദ്യാഭ്യാസ വിദഗ്ധരും പ്രഭാഷണം നടത്തി.
