താമരശ്ശേരി ഷഹബാസ് കൊലക്കേസിലെ പ്രതികളുടെ പ്ലസ് വൺ പ്രവേശന നടപടികൾ ഓൺലൈൻ വഴി ആക്കാൻ നീക്കം

താമരശ്ശേരി ഷഹബാസ് കൊലക്കേസിലെ പ്രതികളുടെ പ്ലസ് വൺ പ്രവേശന നടപടികൾ ഓൺലൈൻ വഴി ആക്കാൻ നീക്കം. അഡ്മിഷന് വേണ്ടി വിദ്യാർത്ഥികളെ ഇന്ന് പുറത്തിറക്കാൻ ആയിരുന്നു തീരുമാനം. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് ഓൺലൈൻ വഴി പ്രവേശനം നടത്താൻ  വിദ്യാഭ്യാസ വകുപ്പിനോട് പൊലീസ് ആവശ്യപ്പെട്ടത്. 

താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ പ്രതി ചേർക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പ്ലസ്‌വൺ അഡ്മിഷൻ നേടാൻ ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഇതിനായി വിദ്യാർത്ഥികളെ ഒരുദിവസത്തേക്ക് വിട്ടയക്കാനും കോഴിക്കോട് ഒബ്‌സർവേഷൻ ഹോം സൂപ്രണ്ടിന് നിർദേശം നൽകിയിരുന്നു.

ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയാണ് സമയം അനുവദിച്ചിരുന്നത്. ഇതിൽ മൂന്ന് കുട്ടികൾക്ക് അലോട്ട്മെന്റ് ലഭിച്ചത് താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലാണ്. പോലീസ് സംരക്ഷണത്തോടെ ആയിരിക്കും കുട്ടികൾ സ്കൂളിലെത്തുക. അതേസമയം കുട്ടികൾക്ക് പ്രവേശനം നൽകരുതെന്ന് യൂത്ത് കോൺഗ്രസ് താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലിനെ കണ്ട് ആവശ്യപ്പെട്ടു. സ്വഭാവ സർട്ടിഫിക്കറ്റിൽ മോശം പരാമർശമുള്ളവർക്ക് പ്രവേശനം നൽകിയാൽ അത് സ്കൂളിൻ്റെ സൽപേരിന് കളങ്കമാകുമെന്നാണ് യൂത്ത് കോൺഗ്രസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published.

Previous Story

കെ.എസ്.ആർ.ടി.സി ബസ് എവിടെ എത്തി എന്ന് തത്സമയം അറിയാൻ ചലോ ആപ്പ്

Next Story

കെ.എം.എസ് ലൈബ്രറി മേലൂരിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടന്നു

Latest from Main News

കോതമംഗലത്ത് ആണ്‍ സുഹൃത്ത് അന്‍സിലിനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക കണ്ടെത്തലുമായി പൊലീസ്

കോതമംഗലത്ത് ആണ്‍ സുഹൃത്ത് അന്‍സിലിനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക കണ്ടെത്തലുമായി പൊലീസ്. കേസ് പിന്‍വലിക്കാന്‍ വാഗ്ദാനം ചെയ്ത പണം

പശുക്കടവിൽ വീട്ടമ്മയും വളർത്തു പശുവും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണകാരണം വൈദ്യുതാഘാതമേറ്റതെന്ന് പൊലീസ്

പശുക്കടവിൽ വീട്ടമ്മയും വളർത്തു പശുവും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണകാരണം വൈദ്യുതാഘാതമേറ്റതെന്ന് പൊലീസ്.  പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സ്ഥിരീകരണമെന്നും

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കിയ പുതിയ ഉച്ചഭക്ഷണ മെനു വിലയിരുത്തി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കിയ പുതിയ ഉച്ചഭക്ഷണ മെനു വിലയിരുത്തി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കോട്ടൺഹിൽ ഗവൺമെന്റ് എൽ.പി.എസിലെ ഭക്ഷ്യശാലയിലാണ് പുതിയ

ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു

ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. ബിലാസ്പുർ എൻഐഎ കോടതിയാണ് കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ