പ്ലസ് വൺ ആദ്യ അലോട്ട്മെന്‍റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം ഇന്ന് വൈകീട്ട് അഞ്ചിന് അവസാനിക്കും

പ്ലസ് വൺ ആദ്യ അലോട്ട്മെന്‍റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം ഇന്ന് വൈകീട്ട് അഞ്ചിന് അവസാനിക്കും. അലോട്ട്മെന്‍റ് ലഭിച്ചിട്ടും സ്ഥിര പ്രവേശനമോ താൽക്കാലിക പ്രവേശനമോ നേടാത്തവർ പ്രവേശന നടപടികളിൽ നിന്ന് പുറത്തുപോകും. ഒന്നാമത്തെ ഓപ്ഷനിൽ തന്നെ അലോട്ട്മെന്‍റ് ലഭിച്ചവർ സ്ഥിരം പ്രവേശനം നേടണം. അല്ലാത്തവർക്ക് സ്ഥിരപ്രവേശനമോ താൽക്കാലിക പ്രവേശനമോ നേടാം.

രണ്ടാം അലോട്ട്മെന്‍റ് ജൂൺ ഒമ്പതിന് രാത്രിയോടെ പ്രസിദ്ധീകരിക്കും. ജൂൺ 10, 11 തീയതികളിൽ പ്രവേശനം നടക്കും. ഒന്നാം ഘട്ടത്തിൽ അലോട്ട്മെന്‍റ് ലഭിച്ചിട്ടും പ്രവേശനം നേടാത്ത സീറ്റുകളിലേക്കും ബാക്കിയുള്ള മെറിറ്റ് സീറ്റുകളിലേക്കുമായിരിക്കും രണ്ടാം ഘട്ടത്തിൽ അലോട്ട്മെന്‍റ് നടക്കുക. മൂന്നാം അലോട്ട്മെന്‍റ് ജൂൺ 16ന് പ്രസിദ്ധീകരിക്കും. ജൂൺ 18ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും

Leave a Reply

Your email address will not be published.