പയ്യോളി: പതിനഞ്ച് പതിറ്റാണ്ട് മുമ്പ് കൊച്ചുകൊച്ചു സൗകര്യങ്ങളുമായി തുടങ്ങി, പയ്യെ പയ്യെ വളർന്ന് പന്തലിച്ച കണ്ണംകുളം എ .എൽ .പി സ്കൂൾ ഇന്ന് നിറവിന്റെ പ്രകാശത്തിലാണ്. പയ്യോളി രണ്ടാം ഗേറ്റ് റോഡിൻ്റെ പാർശ്വ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനത്തിൽ ലഹരി വിരുദ്ധ ഗാനത്തോടെ, കുഞ്ഞുങ്ങളുടെ ആഹ്ലാദ തിമിർപ്പോടെ പ്രവേശനോത്സവം നിറപ്പകിട്ടാർന്ന ഒന്നായി. മുൻസിപ്പൽ കൗൺസിലർ റസാഖ് എ.പി ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ ഇബ്രാഹിം തിക്കോടി മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡണ്ട് രന്യ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സുഭാഷ് മാസ്റ്റർ, സതീശൻ, മാനേജർ രമേശൻ മാസ്റ്റർ, മുനീറ ടീച്ചർ, ഗോപിനാഥ് സി .പി, സുബൈർ എടവലത്ത്, രജീഷ് .പി എന്നിവർ സംസാരിച്ചു. തുടർന്ന്, വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.
Latest from Local News
വില്ല്യാപ്പള്ളി: കരീം ടി. കെ. യുടെ ‘ പ്രപഞ്ചാത്ഭുതങ്ങളിലൂടെ ഒരു യാത്ര’ എന്ന പുതിയ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് വില്ലാപ്പള്ളിയിൽ സമുചിതമായി നടന്നു.
തദ്ദേശ ഭരണകൂടങ്ങളുടെ മദ്യനിരോധനാധികാരം പുനസ്ഥാപിക്കുമെന്നുംLP ക്ലാസ് തൊട്ടേ പാഠപുസ്തക ങ്ങളിൽ ലഹരി വിരുദ്ധ ഭാഗങ്ങൾ ഉൾപ്പെടുത്തുമെ ന്നും UDF ഉറപ്പു തന്നാൽ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 06 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം
കൊയിലാണ്ടി : കൊല്ലം മൂസ്സാങ്കാത്ത് അബ്ദുൽ ഖാദർ (78) അന്തരിച്ചു. ഭാര്യ : പരേതയായ നഫീസ. മക്കൾ : ഫൈസൽ ,
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിൽ നടപ്പിലാക്കാൻ പോകുന്ന വികസന പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പ്രകാശനം ചെയ്തു. മുന്നണിയുടെ







