കേരളാ കെയർ സാർവത്രിക പാലിയേറ്റീവ് സേവന പദ്ധതിയിൽ സന്നദ്ധപ്രവർത്തകരുടെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു.

സാന്ത്വന ചികിത്സാരംഗത്ത് സംസ്ഥാനത്തിന്റെ പുത്തൻ മാതൃകയായ കേരളാ കെയർ സാർവത്രിക പാലിയേറ്റീവ് സേവന പദ്ധതിയിൽ സന്നദ്ധപ്രവർത്തകരുടെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. sannadhasena.kerala.gov.in/volunteerregistration എന്ന വെബ്സൈറ്റിൽ വിവരങ്ങൾ നൽകി സന്നദ്ധപ്രവർത്തകർക്ക് രജിസ്റ്റർ ചെയ്യാം. തങ്ങളുടെ പ്രദേശത്തു സാന്ത്വന പരിചരണം ആവശ്യമുള്ള രോഗിക്കുവേണ്ടി ആഴ്ചയിൽ ഒരു മണിക്കൂർ എങ്കിലും ചിലവഴിക്കാൻ സന്നദ്ധതയുള്ള ആർക്കും വോളന്റീർ ആയി രജിസ്റ്റർ ചെയ്യാം. 

ജില്ലാ തലത്തിൽ ഓരോ 30 വളണ്ടിയർമാരാകുമ്പോൾ ആ ബാച്ചിന്റെ പരിശീലനം ആരംഭിക്കുമെന്നും മന്ത്രി എം.ബി രാജേഷ് അറിയിച്ചു. ഓരോ വളണ്ടിയറെയും മൂന്ന് ദിവസത്തെ പരിശീലനത്തിന് ശേഷം പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് നിയോഗിക്കും. ജൂൺ 15 വരെ രജിസ്ട്രേഷൻ നടത്താം. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം, ഗ്രാമ-നഗര, എപിഎൽ / ബിപിഎൽ വ്യത്യാസമില്ലാതെ പാലിയേറ്റീവ് പരിചരണം ആവശ്യമായ എല്ലാ ആളുകളേയും കുടുംബങ്ങളേയും കണ്ണിചേർത്തുകൊണ്ട് മികച്ച പരിചരണം ഉറപ്പാക്കാനായി ജനകീയ മുന്നേറ്റമാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published.

Previous Story

ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും 72,000ന് മുകളില്‍

Next Story

പരിസ്ഥിതി ദിനത്തിൽ വൃക്ഷവൽക്കരണ ദൗത്യവുമായി ഹരിതകേരളം മിഷൻ

Latest from Main News

സംസ്ഥാനത്തെ അൺ എയ്ഡഡ് സ്കൂളുകൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്തെ അൺഎയ്ഡഡ് സ്കൂളുകൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. അൺ എയ്ഡഡ് സ്‌കൂളുകളിൽ നടക്കുന്നത് വിദ്യാഭ്യാസ കച്ചവടമാണെന്നും

നിമിഷപ്രിയയുടെ മോചനം ഒത്തു തീർപ്പിനില്ല; വധശിക്ഷ ഉടൻ നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരൻ

നിമിഷപ്രിയയുടെ മോചനസാധ്യതകൾക്കും മധ്യസ്ഥ സാധ്യതകൾക്കും മങ്ങലേൽപ്പിക്കുന്ന പുതിയ നീക്കവുമായി തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മെഹദി. ദയാധനം സ്വീകരിക്കുന്നതിന് തയാറല്ലെന്നും വധശിക്ഷ

ഓണത്തിന് സബ്‌സിഡി നിരക്കില്‍ രണ്ടു ലിറ്റര്‍ വെളിച്ചെണ്ണ സപ്ലൈകോയിലൂടെ നല്‍കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍

ഇത്തവണ ഓണത്തിന് സബ്‌സിഡി നിരക്കില്‍ രണ്ടു ലിറ്റര്‍ വെളിച്ചെണ്ണ സപ്ലൈകോയിലൂടെ നല്‍കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. എല്ലാ റേഷന്‍ കാര്‍ഡ്

പശുക്കടവില്‍ വൈദ്യുതി കെണിയിൽ നിന്ന് വീട്ടമ്മയുടെ ഷോക്കേറ്റ് മരിച്ച കേസിൽ പ്രദേശവാസി പൊലീസ് കസ്റ്റഡിയിൽ

കുറ്റ്യാടി പശുക്കടവില്‍ വൈദ്യുതി കെണിയിൽ നിന്ന് വീട്ടമ്മയുടെ ഷോക്കേറ്റ് മരിച്ച കേസിൽ പ്രദേശവാസി പൊലീസ് കസ്റ്റഡിയിൽ. പശുക്കടവ് സ്വദേശി ചീരമറ്റം ലിനീഷിനെയാണ്

കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത, 3 ജില്ലകളിൽ ഉരുൾ പൊട്ടൽ സാധ്യത; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കി. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നുമുതല്‍ നാലുദിവസം മല്‍സ്യ ബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.കേരളത്തിലെ