റോഡിലെ അപകട കുഴി മാറ്റാൻനടപടി വേണം: കെ കെ രമ എം എൽ എ

അഴിയൂർ:കുഞ്ഞിപ്പള്ളി റെയിൽവെ ഓവർബ്രിഡ്ജിന് താഴെ പി ഡബ്യു ഡി റോഡിൽ അപകടം സൃഷ്ടിക്കുന്ന ഭീമൻ കുഴി നിലനിൽക്കുന്ന ഭാഗം കെ കെ രമ എം എൽ എ സന്ദർശിച്ചു. അപകടം വരാതിരിക്കാനായി ടയർ കൊണ്ട് മറച്ച നിലയിലാണ് കുഴി. മഴ കനത്തതോടെ അപകട സാധ്യത ഏറെയാണ്. വിവിധ സംഘടനകളുടെയും നാട്ടുകാരുടെയും പരാതിയെ തുടർന്നാണ് എം എൽ എ സ്ഥലം സന്ദർശിച്ചത്.

ഓവ് പാലത്തിനോട് രൂപം കൊണ്ട അപകടകരമായ ഗർത്തം അടിയന്തിരമായി റിപ്പയർ ചെയത് ഗതാഗതം സുഗമമാക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് എഞ്ചിനിയറിംഗ് വിഭാഗത്തോട് ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിക്കുമെന്ന് അധികൃതർ അറിയിച്ചു. എംഎൽഎയോടൊപ്പം ജനകീയ മുന്നണി നേതാക്കളായ പി.ബാബുരാജ്, പ്രദീപ് ചോമ്പാല, മോനാച്ചി ഭാസ്കരൻ എന്നിവരുമുണ്ടായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

ചാലക്കുടിയില്‍ ഒന്നര ദിവസം വീട്ടമ്മയെ വീഡിയോ കോളില്‍ ബന്ദിയാക്കി ഓണ്‍ലൈന്‍ തട്ടിപ്പ്

Next Story

കല്പറ്റ നാരായണൻ മാസ്റ്റർക്ക് മാനവ സംസ്കൃതി ഏർപ്പെടുത്തിയ പുരസ്കാര സമർപ്പണം ഇന്ന് പി.സി. വിഷ്ണുനാഥ് എം.എൽ എ സമർപ്പിക്കും

Latest from Local News

ചില്ല മാസിക സ്ഥാപകൻ ഇളയിടത്ത് വേണുഗോപാലിന്റെ സ്മരണിക കൈതപ്രം ദാമോദരൻ നമ്പൂതിരി പ്രകാശനം ചെയ്തു

കോഴിക്കോട് : ചില്ല മാസികയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഇളയിടത്ത് വേണുഗോപാലിന്റെ സ്മരണാർത്ഥം ചില്ല മാസികയുടെ സ്മരണിക കോഴിക്കോട് നളന്ദയിൽ സംഘടിപ്പിച്ച

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 22-08-2025 വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 22-08-2025 വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ 👉ജനറൽമെഡിസിൻ ഡോ.സൂപ്പി 👉സർജറിവിഭാഗം ഡോ.പ്രിയരാധാകൃഷ്ണൻ 👉ഓർത്തോവിഭാഗം ഡോ.സിബിൻസുരേന്ദ്രൻ 👉കാർഡിയോളജി വിഭാഗം ഡോ.ഖാദർമുനീർ.

തിക്കോടി കോടിക്കൽ ബീച്ചിൽ കാറിൽ കടത്തിയ 45 ലിറ്റർ മാഹി മദ്യം പിടിച്ചു; ഒരാൾ അറസ്റ്റിൽ

കൊയിലാണ്ടി: തിക്കോടി കോടിക്കൽ ബീച്ച് ഭാഗത്തു കാറിൽ കടത്തിയ 45 ലിറ്റർ മാഹി മദ്യം കൊയിലാണ്ടി എക്സൈസ് സംഘം പിടിച്ചെടുത്തു.സംഭവവുമായി ബന്ധപ്പെട്ട്

കോരപ്പുഴ പാലത്തിന് സമീപം അരയാൽമരം കൊമ്പ് പൊട്ടി വീണു; ഗതാഗത തടസ്സം നീക്കി അഗ്നിരക്ഷാസേന

കോരപ്പുഴ കോരപ്പുഴ പാലത്തിനടുത്ത് അരയാൽ മരം പൊട്ടി റോഡിലേക്ക് മുറിഞ്ഞു വീണു.വാഹന ഗതാഗത്തിന് തടസ്സമായി തൂങ്ങിക്കിടന്ന മരകൊമ്പ് കൊയിലാണ്ടി അഗ്നി രക്ഷാ