കാരയാട്: കുരുന്നുകളെ വരവേറ്റ് അങ്കണവാടികളിലും പ്രവേശനോത്സവം സംഘടിപ്പിച്ചു. തിരുവങ്ങായൂര്‍ ആനപൊയില്‍ അങ്കണവാടിയില്‍ വര്‍ണ്ണ ബലൂണുകളും തോരണങ്ങളും തൂക്കി അങ്കണവാടി പരിസരം വര്‍ണ്ണാഭമാക്കി. അങ്കണവാടി പ്രവേശനോത്സവത്തിന്റെ കൊയിലാണ്ടി നഗരസഭാതല ഉദ്ഘാടനം ഇരുപത്തിനാലാം വാര്‍ഡിലെ സെന്റര്‍ നമ്പര്‍ 62 മരതൂര്‍ അങ്കണവാടിയില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് നിര്‍വ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഷിജു അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.എ ഇന്ദിര, വാര്‍ഡ് കൗണ്‍സിലര്‍ എം.പ്രമോദ്, സിഡിപിഒ ടി.എം.അനുരാധ, മരതൂര്‍ ജിഎല്‍പി സ്‌കൂള്‍ പ്രധാനാധ്യാപിക ടി.നഫീസ, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ടി.കെ.റുഫീല, അങ്കണവാടി വര്‍ക്കര്‍ സതി, കെ.കൃഷ്ണകുറുപ്പ്, മധു, ആശ വര്‍ക്കര്‍ എം.കെ.മിനി എന്നിവര്‍ സംസാരിച്ചു. പുതുതായി വന്ന കുട്ടികള്‍ക്ക് ബാഗും പഠനോപകരണങ്ങളും നല്‍കി. കുറുവങ്ങാട് നിര്‍മ്മല്യം അങ്കണവാടി പ്രവേശനോത്സവം കൊയിലാണ്ടി നഗരസഭ കൗണ്‍സിലര്‍ കേളോത്ത് വത്സരാജ് ഉല്‍ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ അങ്കണവാടി പ്രവേശനോത്സവം അരങ്ങാടത്ത് അങ്കണവാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബേബി സുന്ദര്‍രാജിന്റെ അദ്ധ്യക്ഷനായി. ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ പി.ബിന്ദു സംസാരിച്ചു. കാവുംവട്ടം അങ്കണവാടി പ്രവേശനോത്സവം നഗരസഭ കൗണ്‍സിലര്‍ പി.ജമാല്‍ നിര്‍വഹിച്ചു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 14 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശുരോഗ വിഭാഗം ഡോ : ദൃശ്യ.
കൊയിലാണ്ടി: ആനക്കുളം ആലിപ്പുറത്ത് (തൈക്കണ്ടി) നാണി അമ്മ (98) അന്തരിച്ചു. ഭർത്താവ്: പരേതനായ തൈകണ്ടി കൃഷ്‌ണൻ. മക്കൾ: ബാലചന്ദ്രൻ (റിട്ട.ഖാദിബോർഡ്), ലളിത,
അത്തോളി സ്വദേശിയുടെ 14 ഗ്രാം വരുന്ന ഒരു സ്വർണ കൈചെയിൻ അത്തോളിയിൽനിന്ന് കൊയിലാണ്ടി വരെയുള്ള ബൈക്ക് യാത്രയിൽ നഷ്ടപ്പെട്ടിട്ടുണ്ട്. കിട്ടുന്നവർ ഈ
കൊയിലാണ്ടി പെരുവട്ടൂര്‍ ചെറിയ ചാലോറ രക്തേശ്വരി ക്ഷേത്രം തിറ ഉത്സവം ജനുവരി 16 മുതല്‍ 20 വരെ ആഘോഷിക്കും. 16ന് രാത്രി
കോഴിക്കോട് മാനഞ്ചിറ മൈതാനിയിൽ നടക്കുന്ന കല്യാൺ കേന്ദ്ര സൗത്ത് ഇന്ത്യ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ ലിറ്റിൽ ഫ്ലവർ എച്ച്എസ്എസ് കൊരട്ടിയും (ആൺകുട്ടികൾ) പ്രൊവിഡൻസ്







