കക്കയം ഡാം സൈറ്റ് റോഡിൽ വനം വകുപ്പ് ആരംഭിച്ച സൗരവേലി നിർമ്മാണം പാതിവഴിയിൽ മുടങ്ങി

കൂരാച്ചുണ്ട് : പെരുവണ്ണാമൂഴി റെയ്ഞ്ചിലെ കക്കയം വനാതിർത്തിയിൽ തുടങ്ങിയ സൗരവേലി നിർമ്മാണം പാതി വഴിയിൽ നിർത്തിയിട്ട് ഒരാഴ്ച പിന്നിട്ടു. അശാസ്ത്രീയവും, അപകടത്തിന് വഴി വെക്കുന്നതുമാണ് നിർമ്മാണമെന്ന് പരാതി ഉയർന്നിരുന്നു. കഴിഞ്ഞ വർഷം മാർച്ച് അഞ്ചിന്കൃഷിയിടത്തിൽ വെച്ച് കാട്ടുപോത്ത് ആക്രമണത്തെ തുടർന്ന് കർഷകനായ അബ്രഹാം പാലാട്ടിയിൽ കൊല്ലപ്പെട്ടതിനെ തുടർന്നുള്ള ജനകീയ പ്രതിഷേധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച വാഗ്ദാനങ്ങളിലൊന്നായിരുന്നു സൗരവേലി നിർമാണം. പ്രവൃത്തി ഏറ്റെടുക്കാൻ കരാറുകാർ ഇല്ലാത്തത് ഉൾപ്പടെയുള്ള സാങ്കേതിക തടസങ്ങൾ കാരണം പതിനാല് മാസത്തോളം വൈകിയ പദ്ധതിക്ക് കഴിഞ്ഞയാഴ്ചയാണ് തുടക്കം കുറിച്ചത്.

ഡാം സൈറ്റ് റോഡിൽ വിജയൻ വളവ് മുതൽ മഞ്ജുള എസ്റ്റേറ്റ് വരെയുള്ള 2.5 കിലോമീറ്റർ ഭാഗത്താണ് നിർമ്മാണം നടക്കുന്നത്. ഈ ഭാഗങ്ങളിൽ പിഡബ്ല്യൂഡി റോഡിന്റെ സൈഡിൽ ഒരു മീറ്റർ പോലും അകലം പാലിക്കാതെയാണ് സൗരവേലിയുടെ തൂണുകൾ സ്ഥാപിച്ചിട്ടുള്ളത്. വിനോദ സഞ്ചാരികളുടെയും, കെഎസ്ഇബി, വനം വകുപ്പ്, ടൂറിസം ജീവനക്കാരുടെയും ഉൾപ്പടെയുള്ള നൂറുകണക്കിന് വാഹനങ്ങൾ ദിവസേന കടന്ന് പോകുന്ന മേഖലയിലെ റോഡരികിൽ തന്നെ സൗരവേലി സ്ഥാപിക്കാനുള്ള നീക്കമാണ് പ്രതിഷേധത്തിന് കാരണമായത്. വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ ഇത് തകരാർ സംഭവിക്കാനും, വാഹനത്തിലുള്ളവർക്ക് അപകടം സംഭവിക്കാൻ സാധ്യത കൂടുതലാണ്. ഡാം സൈറ്റ് റോഡ് വികസനം വരുന്ന ഘട്ടത്തിലും ഇത് മാറ്റി സ്ഥാപിക്കേണ്ട സാഹചര്യം വരും. റോഡരികിൽ നിന്ന് മാറ്റി വിനോദ സഞ്ചാരികൾക്കും, കർഷകർക്കും ഉപകാരപ്രദമാകുന്ന രീതിയിൽ ഉചിതമായ സ്ഥലത്ത് സ്ഥാപിക്കണമെന്നാണ് ആവശ്യമുയരുന്നത്.

Leave a Reply

Your email address will not be published.

Previous Story

പ്രവേശന ദിനത്തിൽ ബോധവൽക്കരണ മാഗസിനുകൾ തയ്യാറാക്കി കൊയിലാണ്ടി മർകസ് സ്കൂൾ വിദ്യാർത്ഥികൾ

Next Story

പേരാമ്പ്ര ഗവ. വെല്‍ഫെയര്‍ എല്‍.പി സ്‌കൂളില്‍ ഇത്തവണ ഒരു കുട്ടിപോലും പ്രവേശനം നേടാനെത്തിയില്ല; മുക്കാല്‍ നൂറ്റാണ്ടായി അക്ഷരവെളിച്ചം പകര്‍ന്ന സ്‌കൂളിന് താഴുവീണു

Latest from Local News

തോരായി കടവ് പാലത്തിന്റെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അത്തോളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി

അത്തോളി പഞ്ചായത്തിനേയും ചേമഞ്ചേരി പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന തോരായി കടവ് പാലത്തിന്റെ തകർച്ചയിലെ കെടുകാര്യസ്ഥതയും അഴിമതിയും അന്വേഷിച്ച് കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടികൾ സ്വീകരിക്കണമെന്നും

ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ ഒരുക്കിയ മാവേലി യാത്രയുടെ ഫ്‌ലാഗ് ഓഫ് ചെയ്തു

ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ ഒരുക്കിയ മാവേലി യാത്രയുടെ ഫ്‌ലാഗ് ഓഫ് കളക്ടറേറ്റ് അങ്കണത്തില്‍ ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് നിര്‍വ്വഹിച്ചു.

പോക്സോ കേസ്സ് പ്രതിയെ കൊയിലാണ്ടി പോലീസ് അറസ്റ്റു ചെയ്തു

പ്രായപൂർത്തിയാകാത്ത 13 വയസ്സുകാരിയെ ലൈംഗികാതിക്രമം നടത്തിയ കർണ്ണാടക സ്വദേശിയെ കൊയിലാണ്ടി പോലീസ് അറസ്റ്റു ചെയ്തു. സ്റ്റാപ്പ് ചാറ്റു വഴി പ്രണയം നടിച്ച്

സ്വകാര്യവത്ക്കരണം മുഖ്യ അജണ്ട : സത്യൻ കടിയങ്ങാട്

സമസ്ത മേഖലയും സ്വകാര്യവത്ക്കരിക്കുക എന്ന അജണ്ടയുമായാണ് കേന്ദ്രസർക്കാർ മുന്നോട്ട് പോകുന്നതെന്നും ഇത് എതിർത്ത് തോൽപ്പിക്കേണ്ടതാണെന്നും കെ.പി.സി.സി. സെക്രട്ടറി സത്യൻ കടിയങ്ങാട് പറഞ്ഞു.