കോഴിക്കോട് : കോട്ടപ്പറമ്പ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ ജീവനക്കാരൻ നാസിഫ് ആശുപത്രി സൂപ്രണ്ടിൻ്റെ മാനസിക പീഢനത്തെ തുടർന്ന് കുഴഞ്ഞു വീണ് ഐസിയുവിൽ പ്രവേശിക്കപ്പെട്ട സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെകട്ടറി ജി എസ് ഉമാശങ്കർ ആവശ്യപ്പെട്ടു. കോട്ടപ്പറമ്പ് ആശുപത്രി പരിസരത്ത് ജീവനക്കാർ നടത്തിയ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആശുപത്രി സൂപ്രണ്ടിന് ജീവനക്കാരെ ഏകോപിപ്പിച്ച് കൊണ്ടു പോവാൻ പ്രാപ്തി ഇല്ലാത്തതിനാൽ ധിക്കാരപരമായി ജീവനക്കാരുടെ മേൽ അനാവശ്യ സമ്മർദ്ദങ്ങൾ ഉണ്ടാകുകയാണ്. ഐസിയുവിലായ ജീവനക്കാരൻ്റെ മാനസികനിലയിൽ കുഴപ്പമുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നതുൾപ്പെടെ അവാസ്തവമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന ആശുപത്രി സൂപ്രണ്ടിൻ്റെ നടപടിയിൽ കേരള എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധിച്ചു. ജില്ലാ ജോയിൻ്റ് സെകട്ടറി സന്തോഷ് കുനിയിൽ അദ്ധ്യക്ഷത വഹിച്ചു. കേരള എൻ.ജി.ഒ അസോസിയേഷൻ
ജില്ലാ സെക്രട്ടറി കെ .ദിനേശൻ, സംസ്ഥാന സെകട്ടറിയേറ്റ് മെമ്പർ സിജു കെ നായർ, ജില്ലാ ട്രഷറർ എം.ഷാജീവ് കുമാർ, സംസ്ഥാന കമ്മറ്റി അംഗം ആർ ബിന്ദു, ഭാരവാഹികളായ യു ജി ജ്യോതിസ് , രഞ്ജിത്ത് കുന്നത്ത് , സജീവൻ പൊറ്റക്കാട്, പി കെ സന്തോഷ് കുമാർ , എ.കെ അഖിൽ, ബി ആർ നിഷ , പി.ടി. ചഞ്ചൽ , നൗഷാദലി,കെ അബ്ദുറഹിമാൻ, ദിദീഷ് എന്നിവർ സംസാരിച്ചു
Latest from Main News
സംഘര്‍ഷത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിയ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌ക്കരണ പ്ലാന്റിന് കര്‍ശന ഉപാധികളോടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുമതി. ജില്ലാ
ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയെ തിരുവനന്തപുരം സ്പെഷൽ സബ് ജയിലിലേക്ക് മാറ്റി. ദ്വാരപാലക ശില്പങ്ങളിലെ സ്വർണ മോഷണക്കേസിൽ 14
സതേൺ ഗുജറാത്ത് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (എസ്‌ജിസിസിഐ) മുൻ പ്രസിഡന്റും ടെക്‌സ്റ്റൈൽ വ്യവസായിയുമായ ആശിഷ് ഗുജറാത്തിയെ ഉദയ്പൂർ ഹൈവേയിൽ
ഗുരുവായൂര്‍ ഏകാദശി ദിവസത്തെ ഉദയാസ്തമന പൂജയുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിനും തന്ത്രിക്കും തിരിച്ചടി. വൃശ്ചിക മാസത്തിലെ ഏകാദശിപൂജ വൃശ്ചിക മാസം തന്നെ
കിഴക്കൻ-മധ്യ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്ന് ഗുജറാത്തിൽ മഴ തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചു. ഒക്ടോബർ 29, 30







