സം​സ്ഥാ​ന​ത്തെ റേ​ഷ​ൻ മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ലെ 70,418 പേ​ർ പു​റ​ത്ത്​

സം​സ്ഥാ​ന​ത്തെ റേ​ഷ​ൻ മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ലെ 70,418 പേ​ർ പു​റ​ത്ത്​. തു​ട​ര്‍ച്ച​യാ​യി മൂ​ന്നു​മാ​സം റേ​ഷ​ന്‍ കൈ​പ്പ​റ്റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​വ​രെ ഒ​ഴി​വാ​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. അ​തേ​സ​മ​യം ഒ​ഴി​വാ​ക്കു​ന്ന​വ​ർ​ക്ക്​ പ​ക​രം മ​റ്റു വി​ഭാ​ഗ​ങ്ങ​ളി​ലെ അ​ര്‍ഹ​ത​പ്പെ​ട്ട​വ​രെ മു​ൻ​ഗ​ണ​ന പ​ട്ടി​ക​യി​ൽ ഉ​ള്‍പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​യും ആ​രം​ഭി​ച്ചു.

പി​ങ്ക്​ കാ​ർ​ഡു​ള്ള 62,945ഉം ​മ​ഞ്ഞ​കാ​ർ​ഡു​ള്ള 7,473ഉം ​പേ​രാ​ണ്​ മൂ​ന്നു​മാ​സ​മാ​യി റേ​ഷ​ൻ വാ​ങ്ങാ​ത്ത​ത്. പി​ങ്ക്​ കാ​ർ​ഡി​ൽ റേ​ഷ​ൻ വാ​ങ്ങാ​ത്ത​വ​ർ കൂ​ടു​ത​ൽ എ​റ​ണാ​കു​ള​ത്തും (8,978 പേ​ർ), തി​രു​വ​ന​ന്ത​പു​ര​ത്തു​മാ​ണ്​ (8,717). ഏ​റ്റ​വും കു​റ​വ്​ വ​യ​നാ​ടും കാ​സ​ർ​കോ​ടു​മാ​ണ്. ഇ​വി​ട​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം 807ഉം, 1480​ഉം പേ​ർ മൂ​ന്നു​മാ​സ​മാ​യി റേ​ഷ​ൻ വാ​ങ്ങി​യി​ട്ടി​ല്ല. മ​ഞ്ഞ കാ​ർ​ഡു​കാ​രി​ൽ റേ​ഷ​ൻ വാ​ങ്ങാ​ത്ത​വ​ർ കൂ​ടു​ത​ൽ തി​രു​വ​ന​ന്ത​പു​ര​ത്തും തൃ​ശൂ​രു​മാ​ണ്. ഇ​വി​ട​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം 991 ഉം 898​ഉം കു​ടും​ബ​ങ്ങ​ളാ​ണ്​ റേ​ഷ​ൻ വാ​ങ്ങാ​ത്ത​ത്. കു​റ​വ്​ കോ​ഴി​ക്കോ​ടും (128), മ​ല​പ്പു​റ​വു​മാ​ണ്​ (171).

ഇ​വ​ർ​ക്ക്​ പ​ക​ര​മാ​യി പ​ര​മ്പ​രാ​ഗ​ത അ​ല്ലെ​ങ്കി​ൽ അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ, ത​ദ്ദേ​ശ വ​കു​പ്പി​ന്‍റെ ബി.​പി.​എ​ൽ പ​ട്ടി​ക​യി​ലു​ള്ള​വ​ർ, ആ​ശ്ര​യ പ​ദ്ധ​തി അം​ഗ​ങ്ങ​ൾ, സ​ർ​ക്കാ​ർ -അ​ർ​ധ​സ​ർ​ക്കാ​ർ-​പൊ​തു​മേ​ഖ​ല-​സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി​യി​ല്ലാ​ത്ത പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ, എ​ച്ച്.​ഐ.​വി പോ​സി​റ്റി​വ്​, കാ​ൻ​സ​ർ ബാ​ധി​ത​ർ, ഓ​ട്ടി​സ​മു​ള്ള​വ​ർ, ഗു​രു​ത​ര മാ​ന​സി​ക വെ​ല്ലു​വി​ളി​യു​ള്ള​വ​ർ, എ​ൻ​ഡോ​സ​ൾ​ഫാ​ൻ ബാ​ധി​ത​ർ, വൃ​ക്ക​യോ ഹൃ​ദ​യ​മോ മാ​റ്റി​വെ​ച്ച​വ​ർ, ഡ​യാ​ലി​സി​സ്​ ​ചെ​യ്യു​ന്ന​വ​ർ, പ​ക്ഷാ​ഘാ​ത​വും മ​റ്റും മൂ​ലം കി​ട​പ്പി​ലാ​യ​വ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന കു​ടും​ബ​ങ്ങ​ൾ, നി​ർ​ധ​ന -നി​രാ​ലം​ബ സ്ത്രീ, ​വി​ധ​വ, അ​വി​വാ​ഹി​ത അ​മ്മ, ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട സ്ത്രീ ​എ​ന്നി​വ​ർ ഗൃ​ഹ​നാ​ഥ​യാ​യ കു​ടും​ബ​ങ്ങ​ൾ എ​ന്നി​വ​ർ​ക്കാ​ണ്​ മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​​ലേ​ക്ക്​ മാ​റാ​നാ​കു​ക. മു​ൻ​ഗ​ണ​നേ​ത​ര വി​ഭാ​ഗ​ത്തി​ലെ നീ​ല കാ​ർ​ഡു​കാ​രി​ലു​ള്ള 4,356 പേ​രെ വെ​ള്ള കാ​ർ​ഡി​ലേ​ക്ക്​ മാ​റ്റും. ഈ ​പ​ട്ടി​ക​യി​ലെ കൂ​ടു​ത​ൽ കു​ടും​ബ​ങ്ങ​ൾ ആ​ല​പ്പു​ഴ (967), പാ​ല​ക്കാ​ട്​ (780), ക​ണ്ണൂ​ർ (723) ജി​ല്ല​യി​ലു​ള്ള​വ​രാ​ണ്.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 03 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

Next Story

ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്

Latest from Main News

ഫ്രഷ്‌കട്ട്: ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കും, കലക്ടറേറ്റില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു ; സംഘര്‍ഷത്തിലെ യഥാര്‍ഥ പ്രതികളെ കണ്ടെത്തി നടപടിയെടുക്കും -ജില്ലാ കലക്ടര്‍

താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ സര്‍വകക്ഷി

പുതിയ പദ്ധതികൾ അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; ക്ഷേമ പെൻഷനുകൾ 2000 രൂപയാക്കി

പുതിയ പദ്ധതികൾ അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേമ പെൻഷനുകൾ 2000മാക്കി വർധിപ്പിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷനുകൾ, ക്ഷാമ പെൻഷനുകൾ, സർക്കസ്

പാലക്കാട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

പാലക്കാട് കുഴൽമന്ദത്തിന് സമീപം മാത്തൂർ പല്ലഞ്ചാത്തനൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. പൊള്ളപ്പാടം ഇന്ദിര (55) യെയാണ് ഭർത്താവ് വാസു കൊടുവാൾ കൊണ്ടു

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 2026 മാർച്ച് 5 ന് തുടങ്ങി മാർച്ച്

സിപിഐ ഉയര്‍ത്തിയ ശക്തമായ എതിര്‍പ്പിന് സിപിഎം വഴങ്ങിയതോടെ പിഎം ശ്രീ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നു

പിഎം ശ്രീ പദ്ധതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍വാങ്ങുന്നു. സിപിഐ ഉയര്‍ത്തിയ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സിപിഎം വഴങ്ങിയതോടെയാണ് സര്‍ക്കാര്‍ പദ്ധതിയില്‍