മൂടാടി : മൂടാടി കുടുംബാരോഗ്യകേന്ദ്രത്തിലെ ലാബില്‍ 3.5 ലക്ഷം രൂപ ചെലവില്‍ ആധുനിക ഓട്ടോമാറ്റിക് യന്ത്രം സ്ഥാപിച്ചു. ഇതോടെ വിവിധയിനം പരിശോധനകള്‍ സമയ ബന്ധിതമായി നടത്താനും, പരിശോധന ചെലവ് കുറഞ്ഞ നിലയിലാക്കാനും സാധിച്ചു. 700 രൂപയുടെ പാകേജില്‍ അവശ്യമായ എല്ലാ പരിശോധനകളും 400 രുപക്ക് അത്യാവശ്യമായി വേണ്ടി വരുന്ന പരിശോധനകളും ലാബില്‍ ചെയ്യാന്‍ കഴിയുമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. രജ്ഞിമ മോഹന്‍ അറിയിച്ചു .എച്ച് എം സി ഫണ്ട് ഉപയോഗിച്ചാണ് ആധുനിക ഉപകരണങ്ങള്‍ വാങ്ങിയത്. രാവിലെ എട്ട് മണി മുതലാണ് ലാബ് പ്രവര്‍ത്തന സമയം. പുതിയ മെഷീന്‍ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകമാര്‍ നിര്‍വ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാര്‍ ടി.കെ. ഭാസ്‌കരന്‍ അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ പപ്പന്‍ മൂടാടി,എച്ച്.എം.സി.അംഗങ്ങളായ കെ.എം. കുഞ്ഞിക്കണാരന്‍ ,ചേന്നോത്ത് ഭാസ്‌കരന്‍, ഡോ അനസ് മുഹമ്മദ് ,മെഡിക്കല്‍ ഓഫീസര്‍ ഡോ.രജ്ഞിമ മോഹന്‍,ജെ.എച്ച് ഐ സത്യന്‍ നന്ദി പറഞ്ഞു എന്നിവര്‍ സംസാരിച്ചു.
Latest from Local News
കൊയിലാണ്ടി കോതമംഗലം ജി എൽ പി സ്കൂളിൽ LSS ജേതാക്കളെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശി അനുമോദിച്ചു
കൊയിലാണ്ടി കോതമംഗലം ജി എൽ പി സ്കൂളിൽ 48 LSS ജേതാക്കളെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശി അനുമോദിച്ചു. നഗരസഭ
കോഴിക്കോട് : ബാങ്ക് റോഡിൽ ഗ്ലൻ ഡേൽ പോയിൻ്റ് എസ് ഐ ഫ്ലാറ്റിൽ താമസിക്കുന്ന ഡോ. ധനലക്ഷ്മി ( 80) അന്തരിച്ചു.പോണ്ടിച്ചേരി
കേരള പബ്ലിക് സര്‍വീസ് കമീഷന് നാളെ (ഒക്ടോബര്‍ 30) രാവിലെ ഏഴ് മുതല്‍ 8.50 വരെ നടത്തുന്ന ഓവര്‍സിയര്‍ ഗ്രേഡ് III
അരിക്കുളം കെ പി എം എസ് എം എച്ച് എസ് എസ്സിൽ എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഇഖ്റ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 29 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. നെഫ്രോളജി വിഭാഗം ഡോ :







