സംസ്ഥാനത്ത് മേയ് മാസത്തെ റേഷൻ വിതരണം ബുധനാഴ്ച വരെ ലഭ്യമാകും. കാലവർഷ സാഹചര്യം കണക്കിലെടുത്താണ് നടപടി. ജൂൺ നാല് വരെ മെയ് മാസത്തെ റേഷൻ വിഹിതം വാങ്ങാമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മേയ് 31 ഉച്ച വരെ മുൻഗണനാ വിഭാഗത്തിലെ എ എ വൈ റേഷൻ കാർഡുടമകൾ 92.12 ശതമാനവും പി എച്ച് എച്ച് റേഷൻ കാർഡുടമകൾ 87 ശതമാനവും ഉൾപ്പെടെ ആകെ 74 ശതമാനം ഗുണഭോക്താക്കൾ റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. ഏപ്രിൽ 30-ാംതീയതിയിൽ 70.75 ശതമാനം കുടുംബാംഗങ്ങൾ ആണ് ആ മാസത്തെ റേഷൻ വിഹിതം കൈപ്പറ്റിയിരുന്നത്. ജൂൺ മാസത്തെ റേഷൻ വിതരണത്തിനാവശ്യമായ 90 ശതമാനം ഭക്ഷ്യധാന്യങ്ങളും റേഷൻകടകളിൽ ഇതിനോടകം എത്തിച്ചു. മഴക്കെടുതിയും പ്രതികൂല കാലാവസ്ഥയും സൃഷ്ടിക്കുന്ന സാഹചര്യങ്ങൾ നേരിടാൻ വകുപ്പ് പൂർണ്ണസജ്ജമാണ്.
Latest from Main News
സംസ്ഥാനത്തിന്റ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടത്തുന്ന പഠന പരിഷ്കാരം എസ്എസ്എൽസി പരീക്ഷയെ കൂടുതൽ കടുപ്പമുള്ളതാക്കി മാറ്റുമെന്ന് സൂചന. എസ്.സിഇആർടിയുടെ
എസ്എൻഡിപി യോഗവുമായി ചേർന്ന് സംയുക്ത നീക്കങ്ങൾ നടത്താനുള്ള തീരുമാനത്തിൽ നിന്ന് നായർ സർവീസ് സൊസൈറ്റി ഔദ്യോഗികമായി പിന്മാറി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ
സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വില വര്‍ധിച്ചു. ഗ്രാമിന് 375 രൂപയും പവന് 3000 രൂപയുമാണ് ഇന്ന് ഉയര്‍ന്നത്. ഇതോടെ ഒരു പവന്
വൈക്കം മുഹമ്മദ് ബഷീറിന്റെ നിത്യസ്‌മാരകം “ആകാശ മിഠായി’ നാടിന് സമർപ്പിച്ചു. ഉത്സവാന്തരീക്ഷത്തിൽ നടന്ന പരിപാടി മന്ത്രി പി എ മുഹമ്മദ് റിയാസ്,
ന്യൂഡൽഹി ∙ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് അഭിമാനനേട്ടം. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും സുപ്രീം കോടതി







