സൗദിഅറേബ്യയിൽ മലയാളി വെടിയേറ്റ് മരിച്ചു

സൗദി അറേബ്യയിൽ മലയാളി താമസ സ്ഥലത്ത് വാഹനം വൃത്തിയാക്കുന്നതിനിടെ സൗദിയിലെ ബിഷക്ക് സമീപം റാക്കിയയിൽ വെടിയേറ്റ് മരിച്ചു. കാസർഗോഡ് ബന്തടുക്ക കരിവേടകം എനിയാടി സ്വദേശി കുംബകോട്​ മൻസിലിൽ എ.എം. ബഷീർ (42) ആണ് മരിച്ചത്. ബിഷയില്‍ നിന്നു 35 കിലോ മീറ്റര്‍ അകലെ റാനിയ-ഖുറുമ റോഡില്‍ രാവിലെയാണ് സംഭവം ഉണ്ടായത്. 

സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. 13 വർഷമായി ബീഷയിൽ ജോലി ചെയ്യുന്ന ബഷീർ ഹൗസ് ഡ്രൈവർ വിസയിലാണ്. സംഭവത്തിന്​ അൽപം മുമ്പ്​ തൊട്ടടുത്തെ സൂഖിൽ നിന്ന് ഭക്ഷണം വാങ്ങി താമസസ്ഥലത്തേക്ക് പോകുന്നത് കണ്ടവരുണ്ട്. മൃതദേഹം ബിഷയിലെ കിങ്​ അബ്​ദുല്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമങ്ങൾ തുടങ്ങി. ബിഷ കെഎംസിസി പ്രസിഡന്റ് ഹംസ കണ്ണൂരിന്റെ നേതൃത്വത്തില്ലാണ് നടപടികൾ തുടങ്ങിയിരിക്കുന്നത്. അസൈനാർ മുഹമ്മദ്​ ആണ്​ പിതാവ്​, ഉമ്മ: മറിയുമ്മ മുഹമ്മദ്​. ഭാര്യ: നസ്റിൻ ബീഗം. മക്കൾ: മറിയം ഹല, മുഹമ്മദ് ബിലാൽ.

Leave a Reply

Your email address will not be published.

Previous Story

പാരഗൺ – 2025 സംസ്ഥാന-പുരസ്ക്കാരം പിന്നണി ഗായകൻ ശാന്തൻ മുണ്ടോത്തിന്

Next Story

അഴിയൂർ ദേശീയപാതയിലെ സർവ്വീസ് റോഡിലെ കുഴികൾ അടക്കണം: കെ കെ രമ എം എൽ എ

Latest from Main News

കോഴിക്കോട് ജില്ലാ മിഷന്റെ നേതൃത്വത്തില്‍ കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസ് കര്‍ക്കിടക ഫെസ്റ്റ് ആരംഭിച്ചു

കോഴിക്കോട് ജില്ലാ മിഷന്റെ നേതൃത്വത്തില്‍ കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസ് കര്‍ക്കിടക ഫെസ്റ്റ് ആരംഭിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍

സത്യസന്ധതയുടെ തിളക്കം: നഷ്ടപ്പെട്ട പണം തിരികെ നൽകി സനില കെ.കെ മാതൃകയായി

പേരാമ്പ്ര: സത്യസന്ധതയുടെയും മനുഷ്യത്വത്തിൻ്റെയും ഉദാത്ത മാതൃകയായി എരവട്ടൂർ സ്വദേശിനി സനില കെ.കെ. പേരാമ്പ്ര നഗരത്തിൽ നിന്ന് നഷ്ടപ്പെട്ട ഒരു തുക കണ്ടെത്തി

തൊട്ടരികിലെ സിനിമാ നടൻ; മേപ്പയൂർ കാരയാട് നിന്നും സ്വയപ്രയത്നം കൊണ്ട് കലാരംഗത്ത് സജീവമായി വിജിലേഷ് കാരയാട്

മേപ്പയൂർ കാരയാട് നിന്നും സ്വയപ്രയത്നം കൊണ്ട് കലാരംഗത്ത് സജീവമായി ഇപ്പോൾ 40 ലധികം സിനിമയുടെ ഭാഗമായി വിജിലേഷ് കാരയാട് മാറി. കാലടിയിലെ

തപാൽ വകുപ്പ് രജിസ്ട്രേഡ് തപാൽ സംവിധാനം നിർത്തലാക്കുന്നു

തപാൽ വകുപ്പ് രജിസ്ട്രേഡ് തപാൽ സംവിധാനം നിർത്തലാക്കുന്നു. സെപ്​റ്റംബർ ഒന്നിന് ഇത് പ്രാബല്യത്തിൽവരും. ഇനി സാധാരണ തപാലും സ്പീഡ് പോസ്റ്റും മാത്രമാണ്