കാലവർഷ അപകടസാധ്യതകൾ പ്രതിരോധിക്കുന്നതിനായി  ദുരന്തനിവാരണസമിതി രൂപീകരിച്ചു

പേരാമ്പ്ര: ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ കാലവർഷ അപകടസാധ്യതകൾ പ്രതിരോധിക്കുന്നതിനായി  ദുരന്തനിവാരണസമിതി രൂപീകരിച്ചു. മഴ ശക്തമാകുമ്പോൾ  അപകടസാധ്യതയുള്ള പ്രദേശങ്ങളെ കേന്ദ്രീകരിച്ച് ഉണ്ടാക്കിയ മൂന്ന് ടീമുകൾ അവശ്യഘട്ടങ്ങളിൽ  പഞ്ചായത്തിൽ മുഴുവൻ പ്രവർത്തിക്കുന്ന രൂപത്തിലാണ് രൂപീകരിച്ചിരിക്കുന്നത്.  

പേരാമ്പ്രഅഗ്നിരക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ മഴക്കാല മുന്നൊരുക്കങ്ങളെക്കുറിച്ചും ദുരന്തലഘൂകരണ പ്രവർത്തനങ്ങളിലും ബോധവൽക്കരണ ക്ലാസ് നൽകി. വിവിധതരം റോപ്പ് റസ്ക്യൂ പ്രവർത്തനങ്ങളിലും പരിശീലനവും നൽകി. 

മറ്റു ഗാർഹിക അപകടങ്ങളെകുറിച്ചും അഗ്നി പ്രതിരോധ മാർഗങ്ങളും വിശദീകരിച്ചു. ഗ്യാസ് ലീക്ക് ഉണ്ടായാൽ സ്വീകരിക്കേണ്ടതായ സുരക്ഷാമാർഗങ്ങളും മുൻകരുതലകളും വിശദമാക്കി. ഫയർ എക്സ്റ്റിംഗ്യൂഷർ ഉപയോഗിക്കുന്നതിനുള്ള പ്രയോഗിക പരിശീലനം നൽകി.ചടങ്ങിൽ വില്ലേജ് ഓഫീസർ പ്രകാശൻ സ്വാഗതം പറഞ്ഞു. 
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിജിത്‌ അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത്മെമ്പർമാരായപി മോനിഷ ,എ കെ ഉമ്മർ , ആർ പി ഷോഭിഷ് , എ ബാലകൃഷ്ണൻ , കെ എം ബിജിഷ , ഇ ടി ഷൈജ. എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published.

Previous Story

കനത്ത മഴയിൽ വീടിന്റെ സംരക്ഷണഭിത്തിയിടിഞ്ഞ് വീട് അപകടാവസ്ഥയിലായി

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 02 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

Latest from Local News

വിധി നിർണ്ണയത്തിൽ അപാകമെന്ന് ആഷേപം ചെണ്ട മേള വേദിയിൽ സംഘർഷം

കൊയിലാണ്ടി: റവന്യൂ ജില്ലാ കലോത്സവത്തിൻ്റെ ചെണ്ട മേള വേദിയിൽ സംഘർഷം . കൊരയങ്ങാട് ക്ഷേത്ര മൈതാനയിൽ നടന്ന ഹൈസ്കൾ വിഭാഗം ചെണ്ടമേളത്തിന്റെ

താറാവ് കൂട്ടിൽ നായ ആക്രമണം 35 താറാവുകളെ കടിച്ചു കൊന്നു

കീഴരിയൂര്‍ ; തെരുവ് പട്ടികൾ കൂട്ടിൽ കയറി താറാവുകളെ കടിച്ചു കൊന്നു. കീഴരിയൂർ മൂലത്ത് കുട്ട്യാലിയുടെ താറാവ് ഫാമിലാണ് തെരുവ് നായ്ക്കളുടെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 28 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 28 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..     1.ഗൈനക്കോളജി   വിഭാഗം      ഡോ :

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളുടെ യോഗം ചേർന്നു

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നല്‍കുന്നതിനും സംശയനിവാരണത്തിനുമായി ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളുടെ യോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് വരണാധികാരി കൂടിയായ ജില്ലാ