ജനങ്ങളുടെ ജീവനും സ്വത്തിനും കുടിവെള്ളത്തിനും ഭീഷണിയാവുന്നരീതിയിൽ മണ്ണെടുക്കുന്ന ഉപ്പിലാറ മലസംരക്ഷിക്കണമെന്ന് അധികാരികളോട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ആവശൃപ്പെട്ടു

ജനങ്ങളുടെ ജീവനും സ്വത്തിനും കുടിവെള്ളത്തിനും ഭീഷണിയാവുന്നരീതിയിൽ മണ്ണെടുക്കുന്ന ഉപ്പിലാറ മലസംരക്ഷിക്കണമെന്ന് അധികാരികളോട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ആവശൃപ്പെട്ടു.നിയമങ്ങൾക്ക് വിധേയമല്ലാത്ത രീതിയിൽ ഹൈവേവികസനത്തിൻറെ മറവിൽ മണ്ണ്മാഫിയയും ഭരണകൂടവും നടത്തുന്ന ഭീകരതയാണ് ഉപ്പിലാറ മലയിൽ കാണുന്നത്.ജനങ്ങളുടെ ജീവനും,വീടുകൾക്കും, കുടിവെള്ളത്തിനും മലയുടെ താഴ് ഭാഗത്ത് കൂടി കടന്നുപോകുന്ന കുറ്റ്യാടി ഇറിഗേഷൻ കനാലനും ഭീഷണിയാവുന്നരീതിയിലാണ് നിയമത്തിന് വിരുന്ധമായി മണ്ണ് എടുക്കുന്നത്.അനുവദിച്ച സ്ഥലത്തിന് പുറമേയും മണ്ണ് നീക്കം ചെയ്യിതതായി കണാൻ സാധിച്ചു.

കൂടാതെ വേനൽകാലത്ത് വില്ല്യാപ്പളളി,തിരുവള്ളൂർ,മണിയൂർ പഞ്ചായത്തുകൾ കുടിവെള്ളത്തിനും കൃഷിക്കും ആശ്രയിക്കുന്ന ഉപ്പിലാറ് മലയുടെ താഴ്ഭാത്ത്കൂടി കടന്നപോകുന്ന കുറ്റ്യാടി ഇറിഗേഷൻകനാൽ ഉപ്പിലാറ്മലയിലേമണ്ണ് എടുത്തസ്ഥലത്ത് നിന്ന് വെള്ളകെട്ട് നീക്കം ചെയ്യിത് കനാലിലേക്ക് ഒഴുക്കിയത്കാരണം കനാൽ മണ്ണ്നിറഞ്ഞ് വെള്ള ഒഴുക്ക് തടസ്സപ്പെട്ട അവസ്ഥയിലാണ്.

മണ്ണ് എടുപ്പ്കാരണം സമീപത്തേ വീടുകൾക്കും അപകടംപറ്റിയിരിക്കുകയാണ്. കനാലിന് കുറുകേ മണൽചാക്ക് നിറച്ച് സിമൻറുപൈപ്പുകൾ ഇട്ട് പാലംനിർമ്മിച്ചത് കാരണം വെള്ളം ഒഴുക്ക് തടസ്സപ്പെട്ട് ചെമ്മരത്തൂർ തായ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്കമുണ്ടാകൻ സാധൃതയുണ്ടന്നും സമരസമതി പറഞ്ഞു.ഉപ്പിലാറമലയിലേമണ്ണ് മറ്റുസ്ഥലങ്ങളിലേ വയലും വെള്ളകെട്ടുകൾ നികത്താനും ഉപയോഗിക്കുന്നതായി പ്രദേശവാസികളും സമരസമതി അംഗങ്ങളും ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി അംഗങ്ങളോട് പറഞ്ഞു.ഇതിന് നേതൃത്വം നൽകുന്നത് റിട്ടേയർഡ് ചെയ്യിത റവന്യു ഉദ്യോഗസ്ഥനാണന്ന് സമരസമതി ആരോപിച്ചു. ബ്ലോക്ക് കോൺഗ്രസ്സ്കമ്മറ്റി.ഉപ്പിലാറമല സംരക്ഷണസമതി നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വില്ല്യാപ്പള്ളി ബ്ലാക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് പി.സി.ഷീബയുടെ നേതൃത്വത്തിൽ സഹഭാരവാഹികളായ വി.ചന്ദ്രൻ,രമേശ് നൊച്ചാട്ട് ആർ.രാമകൃഷ്ണൻ,ഷാജി മന്തരത്തൂർ,സി.വി.ഹമീദ്,സി.എം.സതീശൻ,എം.പി.വിദ്യാധരൻ,ഷൈനി.കെ.വി, രംൻജിനി വെള്ളാച്ചേരി,ദിനേശൻ.കെ.പി,ചെമ്മരത്തൂർ ഉപ്പിലാറ്മല സന്ദര്‍ശിച്ചു. വാർഡ് മെമ്പർ രതീഷ് അനന്തോത്ത് ,ഉപ്പിലാറ്മല സമരസമതി കൺവീനർ സുരേന്ദ്രൻ.എം, ഗണേശൻ.എ.കെ.,ഗംഗാധരൻ എന്നിവരോട് വിവരങ്ങൾ അറിഞ്ഞു.നിയമത്തിന് വിരുന്ധമായി അനധികൃത മണ്ണടുപ്പ് സമരസമതി അധികാരികളുടെ ശ്രന്ധയിൽ പ്പെടുത്തിയിട്ടും നടപടിസ്വീകരിക്കാത്തത് ദുരൂഹതയുണ്ടന്നും ബ്ലോക്ക് കോൺഗ്രസ്സ്കമ്മറ്റി കുറ്റപ്പെടുത്തി…

Leave a Reply

Your email address will not be published.

Previous Story

ചെരിയേരി സ്മാരക പുരസ്കാരം മധുലാൽ കൊയിലാണ്ടിക് നൽകി

Next Story

കോഴിക്കോട്’ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 02.06.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

Latest from Local News

അത്തോളി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് സ്വാഗതസംഘം രൂപീകരിച്ചു

അത്തോളി: അത്തോളി ഗ്രാമപഞ്ചായത്ത് ഈ വർഷത്തെ കേരളോത്സവത്തിന് സ്വാഗതസംഘം രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ അദ്ധ്യക്ഷം വഹിച്ചു.സ്റ്റാൻ്റിംഗ് കമ്മറ്റി അംഗങ്ങളായ

ചില്ല മാസിക സ്ഥാപകൻ ഇളയിടത്ത് വേണുഗോപാലിന്റെ സ്മരണിക കൈതപ്രം ദാമോദരൻ നമ്പൂതിരി പ്രകാശനം ചെയ്തു

കോഴിക്കോട് : ചില്ല മാസികയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഇളയിടത്ത് വേണുഗോപാലിന്റെ സ്മരണാർത്ഥം ചില്ല മാസികയുടെ സ്മരണിക കോഴിക്കോട് നളന്ദയിൽ സംഘടിപ്പിച്ച

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 22-08-2025 വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 22-08-2025 വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ 👉ജനറൽമെഡിസിൻ ഡോ.സൂപ്പി 👉സർജറിവിഭാഗം ഡോ.പ്രിയരാധാകൃഷ്ണൻ 👉ഓർത്തോവിഭാഗം ഡോ.സിബിൻസുരേന്ദ്രൻ 👉കാർഡിയോളജി വിഭാഗം ഡോ.ഖാദർമുനീർ.

തിക്കോടി കോടിക്കൽ ബീച്ചിൽ കാറിൽ കടത്തിയ 45 ലിറ്റർ മാഹി മദ്യം പിടിച്ചു; ഒരാൾ അറസ്റ്റിൽ

കൊയിലാണ്ടി: തിക്കോടി കോടിക്കൽ ബീച്ച് ഭാഗത്തു കാറിൽ കടത്തിയ 45 ലിറ്റർ മാഹി മദ്യം കൊയിലാണ്ടി എക്സൈസ് സംഘം പിടിച്ചെടുത്തു.സംഭവവുമായി ബന്ധപ്പെട്ട്