സ്കൂളുകളിൽ 6 ശനിയാഴ്ച്ചകൾ പ്രവർത്തിദിനം: അരമണിക്കൂർ അധിക പഠനവും

സ്കൂൾ അക്കാദമിക കലണ്ടർ സംബന്ധിച്ച സർക്കാർ ഉത്തരവിൽ മന്ത്രി വി ശിവൻകുട്ടി ഒപ്പുവച്ചു. എൽ പി വിഭാഗത്തിൽ 198 അധ്യയന ദിവസങ്ങളും 800 പഠന മണിക്കൂറുകളും യുപി വിഭാഗത്തിൽ 198 അധ്യയന ദിവസങ്ങളും തുടർച്ചയായ അഞ്ചാമത്തെ വർക്കിങ് ഡേ അല്ലാത്ത രണ്ട് ശനിയാഴ്ചകൾ കൂടി ഉൾപ്പെടുത്തി 200 ആണ് അധ്യയന ദിവസങ്ങൾ. 1000 പഠന മണിക്കൂറുകൾ ഉണ്ടാകും. ഹൈസ്കൂൾ വിഭാഗത്തിൽ കെ ഇ ആർ പ്രകാരം 1100 പഠനമണിക്കൂർ വേണം. 198 അധ്യയന ദിവസങ്ങളും തുടർച്ചയായ അഞ്ചാമത്തെ വർക്കിങ് ഡേ അല്ലാത്ത 6 ശനിയാഴ്ചകളും കൂട്ടിച്ചേർത്ത് 205 അധ്യയന ദിവസങ്ങൾ ലഭിക്കും. ഇതുകൂടാതെ വെള്ളിയാഴ്ച ഒഴികെയുള്ള സാധ്യമായ ദിവസങ്ങളിൽ അരമണിക്കൂർ അധികമായി കൂട്ടിച്ചേർത്തു. 2025-26 വർഷത്തെ വിദ്യാഭ്യാസ കലണ്ടർ ഉടൻ പുറത്തിറങ്ങും.

ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് 5 മണിക്കൂർ പരിശീലനം

 ജൂൺ 2ന് പുതിയ അധ്യയനവർഷത്തിന് തുടക്കമാകുമ്പോൾ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് 5 മണിക്കൂർ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. സ്കൂൾ കാലഘട്ടത്തിൽ, പ്രത്യേകിച്ച് കൗമാര പ്രായത്തിലുണ്ടാകുന്ന അനുഭവങ്ങൾ കുട്ടിയുടെ മാനസികാരോഗ്യത്തെ വളർത്താനോ തളർത്താനോ കാരണമാകും. അതുകൊണ്ടുതന്നെ കൗമാരക്കാരായ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണന നൽകേണ്ടതുണ്ട്. വിദ്യാർത്ഥികളിൽ ശാരീരിക, മാനസിക, സാമൂഹികാരോഗ്യം പരിപോഷിപ്പിക്കുന്നതിന് സ്കൂൾ തലത്തിൽ വിവിധ എജൻസികളുടെ കൂട്ടായ പ്രവർത്തനം അനിവാര്യമാണ്.

 യുവജനങ്ങളിലും കൗമാരക്കാരിലും ഉയർന്നു വരുന്ന അക്രമപ്രവണതകൾ, ലഹരിവസ്തുക്കളുടെ ഉപയോഗം, വൈകാരിക മാനസിക പ്രശ്നങ്ങൾ ,അപകടകരായ വാഹന ഉപയോഗം, ഡിജിറ്റല്‍ അഡിക്ഷൻ, റാഗിംഗ് തുടങ്ങിയവയ്ക്ക് ശാസ്ത്രീയമായ പരിഹാരമാർഗങ്ങൾ കണ്ടെത്തുക എന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യകതയായി മാറിയിരിക്കുകയാണ്. അതിനായി സ്കൂൾ കാലഘട്ടത്തിൽ തന്നെ കുട്ടികളെ പരിശീലിപ്പിക്കേണ്ടിയിരിക്കുന്നു. പ്രശ്നങ്ങളെ ധൈര്യപൂർവം നേരിടുന്നതിനും ശാരീരിക, മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സ്കൂൾതലത്തിൽ തന്നെ കുട്ടികളിൽ അഭിലഷണീയമായ പരിവർത്തനങ്ങളും നിലപാടുകളും വളർത്തിയെടുക്കേണ്ടതുണ്ട്.
 ഈ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗത്തിൽ, വിവിധ വകുപ്പുകളെയും ഇതുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വിദഗ്ധരെയും ഉൾപ്പെടുത്തി വർക്ക് ഷോപ്പ് സംഘടിപ്പിക്കുകയും ആവശ്യമായ മൊഡ്യൂളുകള്‍ വികസിപ്പിക്കുകയും ചെയ്തു. അതിനു ശേഷം മെയ് 22, 23, 24 തീയതികളിലായി ഈ മൊഡ്യൂളുകളിൽ വീണ്ടും ചർച്ചകൾ നടത്തുകയും ആവശ്യമായ പരിഷ്കരണം നടത്തുകയും ചെയ്ത മൊഡ്യൂളുകൾ പ്രകാരം ആശയങ്ങൾ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി ഓരോ വിദ്യാഭ്യാസ ജില്ലയിൽ നിന്നും രണ്ട് വീതം അധ്യാപകരെ വെച്ച് മെയ് 30 ,31 തീയതികളിലായി 41 വിദ്യാഭ്യാസ ജില്ലകളിൽ നിന്നുള്ള മാസ്റ്റർ ട്രെയിനർമാർക്ക് പരിശീലനം
നൽകുകയും ഇവർ വിദ്യാഭ്യാസ ജില്ലാ തലത്തിൽ ട്രെയിനിംഗ് നൽകുകയും ചെയ്യും.ഹയർ സെക്കൻഡറി വിഭാഗത്തിലെ നാല് ലക്ഷത്തിൽ പരം വിദ്യാർത്ഥികൾക്ക് ഈ പരിശീലനത്തിൻ്റെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

പേരാമ്പ്ര മരുതേരി തച്ചറോത്ത് കുഞ്ഞിക്കണ്ണൻ അന്തരിച്ചു

Next Story

കുട്ടികൾക്ക് പറയാനുള്ള പരാതികൾ കേൾക്കാനും അതിൽ ആവശ്യമായ ഇടപെടൽ നടത്താനും പുതിയ പദ്ധതിയുമായി കേരള പൊലീസ്

Latest from Main News

വിഷമരുന്ന് കഴിച്ച് കുട്ടികൾ മരിച്ച പശ്ചാത്തലത്തില്‍ പരിശോധന കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം

വിഷമരുന്ന് കഴിച്ച് മധ്യപ്രദേശിൽ 20 കുട്ടികൾ മരിച്ച പശ്ചാത്തലത്തില്‍ പരിശോധന കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്‍റെ നിർദേശം. കേന്ദ്ര ആരോ​ഗ്യ മന്ത്രാലയമാണ് എല്ലാ

താമരശ്ശേരി താലൂക്കിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി : റവന്യു മന്ത്രി

തിരുവനന്തപുരം: താമരശ്ശേരി താലൂക്കിലെ പുതുപ്പാടി, ചെറുപ്ലാട്, നിലമ്പൂര്‍കാട് പ്രദേശങ്ങളിലെ പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ ക്രിയാത്മകമായ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ

ഹർഷിനയുടെ ചികിത്സ ചിലവ് യു ഡി എഫ് ഏറ്റെടുക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശൻ

ഡോക്ടർമാരുടെ അശ്രദ്ധ കാരണം വയറ്റിൽ തുന്നിക്കെട്ടിയ കത്രികയുമായി ആറ് വർഷവും സർജറിയിലൂടെ കത്രിക പുറത്തെടുത്തതിന് ശേഷം രണ്ടു വർഷവുമടക്കം കഴിഞ്ഞ എട്ടു

കോഴിക്കോട്ടെ ​ഗതാ​ഗതക്കുരുക്കിന് പരിഹാരമാകുന്നു; മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ്:മലാപ്പറമ്പ്-വെള്ളിമാടുകുന്ന് റീച്ചിന് പ്രവൃത്തി അനുമതി -പി.എ.മുഹമ്മദ് റിയാസ്

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നവീകരണ പദ്ധതിയില്‍ പ്രവൃത്തി അവശേഷിക്കുന്ന  മലാപ്പറമ്പ്-വെള്ളിമാടുകുന്ന് റീച്ചും  നഗരറോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി

 താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. ഡോക്ടർ വിപിൻ്റെ തലക്കാണ് വെട്ടേറ്റത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപതു വയസ്സുകാരിയുടെ