പൊതുമരാമത്ത് റോഡുകള്‍ മുന്‍കൂര്‍ അനുമതിയില്ലാതെ കുഴിക്കരുത്- മന്ത്രി മുഹമ്മദ് റിയാസ്

പൊതുമരാമത്ത് വകുപ്പിന്റെ റോഡുകള്‍ വകുപ്പിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കുഴിക്കരുതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മികച്ച രീതിയില്‍ പണി പൂര്‍ത്തിയാക്കിയ റോഡുകളാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടിച്ചുക്കൊണ്ട് കുഴിക്കുന്നത്. ഏതു വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് കുഴിക്കല്‍ നടപടിയെന്ന് ജില്ല കളക്ടര്‍ പരിശോധിക്കണം. ജില്ലാ കളക്ടറുടെ മുന്‍കൂര്‍ അനുമതിയോ വകുപ്പുകള്‍ തമ്മിലുള്ള ധാരണയോ ഇല്ലാതെ റോഡുകള്‍ കുഴിക്കാന്‍ പാടില്ലെന്നും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ല വികസന സമിതി യോഗത്തില്‍ മന്ത്രി പറഞ്ഞു.

വിഷയത്തില്‍ വാട്ടര്‍ അതോറിറ്റി, ഇറിഗേഷന്‍, പൊതുമരാമത്ത് വകുപ്പ് തുടങ്ങി ബന്ധപ്പെട്ട വകുപ്പുകളെ ഉള്‍പ്പെടുത്തി ജില്ല കളക്ടര്‍ അടിയന്തരമായി യോഗം ചേരണം. ഇതു സംബന്ധിച്ച് സംസ്ഥാന തലത്തില്‍ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നടപടി കൈക്കൊള്ളണം. കുടിവെള്ള പ്രശ്‌നം പോലെ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ട് പ്രാധാന്യമനുസരിച്ച് മാത്രം റോഡ് കുഴിക്കാന്‍ അനുമതി നല്‍കിയാല്‍ മതിയെന്നും മന്ത്രി പറഞ്ഞു.

നവകേരള സദസ്സില്‍ ഉയര്‍ന്നുവന്ന വികസന പദ്ധതികള്‍ നടപ്പാന്‍ കഴിഞ്ഞ മന്ത്രിസഭ യോഗത്തില്‍ ഓരോ മണ്ഡലത്തിനും പരമാവധി ഏഴ് കോടി രൂപ വീതം അനുവദിച്ചിട്ടുണ്ട്. അടുത്ത വികസന സമിതി യോഗം മുതല്‍ പ്രത്യേക അജണ്ടയായി ഉള്‍പ്പെടുത്തി ഈ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നുണ്ടോയെന്ന് പരിശോധിക്കണം. വിവിധ വകുപ്പുകളുടെ ഏകോപനം ഇക്കാര്യത്തില്‍ ഉറപ്പുവരുത്തണമെന്ന് ജില്ല കളക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. നാടിന്റെ പുരോഗതി മുന്‍നിര്‍ത്തി ഓരോ മണ്ഡലത്തിലും എംഎല്‍എമാര്‍ പ്രധാനപ്പെട്ടതായി ശ്രദ്ധയില്‍പ്പെടുത്തുന്ന പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കി അവ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നു എന്നതില്‍ കൃത്യമായ ഇടപെടല്‍ ജില്ല ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം. ഇതിനായി ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനം ജില്ല കളക്ടര്‍ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് ജില്ലയുടെ മുഖച്ഛായ മാറ്റുന്ന മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡിന്റെ സ്ഥലമേറ്റെടുക്കല്‍ വേഗത്തിലാക്കി പദ്ധതി എത്രയും വേഗത്തില്‍ യാഥാര്‍ഥ്യമാക്കണം. ജില്ലയ്ക്കാകെ ഉപയോഗപ്രദമാകുന്ന മീഞ്ചന്ത പാലം ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കണം. മഴക്കാലം നേരിടുന്നതിനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടപ്പിലാക്കണം. ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് സംസ്ഥാന സര്‍ക്കാര്‍ 100 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ ഒട്ടേറെ റോഡുകള്‍ ജില്ലയിലുമുണ്ട്. പ്രവര്‍ത്തനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ എത്തിനില്‍ക്കുന്ന ഗ്രാമീണ റോഡുകളുടെ നിര്‍മാണം സംബന്ധിച്ച് തടസ്സങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ കൃത്യമായ ഇടപെടലിലൂടെ അവ പരിഹരിച്ച് സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ നടപടികള്‍ വകുപ്പുകള്‍ സ്വീകരിക്കണം. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ കൃത്യമായ ഏകോപനവും അവലോകനവും ഇക്കാര്യങ്ങളില്‍ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിതീവ്ര മഴയില്‍ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച സര്‍ക്കാര്‍ വകുപ്പുകളെ മന്ത്രി യോഗത്തില്‍ അഭിനന്ദിച്ചു.

യോഗത്തില്‍ എംഎല്‍എ മാരായ ടി പി രാമകൃഷ്ണന്‍, തോട്ടത്തില്‍ രവീന്ദ്രന്‍, പിടിഎ റഹീം, ഇ കെ വിജയന്‍, ലിന്റോ ജോസഫ്, ജില്ല കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, സബ് കളക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണ, എഡിഎം സി മുഹമ്മദ് റഫീഖ്, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ സി പി സുധീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

കൽപ്പറ്റ താമരശ്ശേരി ചുരം റോഡിൽ അപകടകരമായി ചരിഞ്ഞു നിൽക്കുന്ന മരങ്ങൾ മുറിച്ചു യാത്രാ സുരക്ഷ ഉറപ്പാക്കും

Next Story

പേരാമ്പ്ര ഗവ.ഐടിഐയില്‍ മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു

Latest from Main News

മേയ്ത്ര ഹോസ്പിറ്റലിൽ കാർ-ടി സെൽ തെറാപ്പിയിലൂടെ രക്താർബുദ ചികിത്സയിൽ പുതിയ നാഴികക്കല്ല്

കോഴിക്കോട്: രക്താർബുദ ചികിത്സയിൽ വിപ്ലവകരമായ മുന്നേറ്റം കുറിച്ച് മേയ്ത്ര ഹോസ്പിറ്റൽ. 25 വയസുകാരനായ രക്താർബുദ രോഗിക്ക് കാർ-ടി സെൽ തെറാപ്പി നടപ്പാക്കിയാണ്

സ്വത്തിന് വേണ്ടി അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു

സ്വത്തിന് വേണ്ടി അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വേങ്ങേരി സ്വദേശി കൊടക്കാട് വീട്ടില്‍ സലില്‍

സ്വകാര്യ ബസ് ജീവനക്കാരുടെ ലഹരി ഉപയോഗം കണ്ടെത്താൻ ഇന്ന് മുതൽ പ്രത്യേക സ്‌ക്വാഡ് പരിശോധന

ഇന്ന് മുതൽ സ്വകാര്യ ബസുകളിൽ പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ട്രാൻസ്‌പോർട്ട് കമ്മീഷണർ

ജസ്റ്റിസ് സൂര്യകാന്ത് സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസാകും

ജസ്റ്റിസ് സൂര്യകാന്ത് സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസാകും. നിലവിലെ ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ് ആണ് ജസ്റ്റിസ് സൂര്യകാന്തിന്റെ പേര്  കേന്ദ്ര

ഹർഷിനക്ക് ചികിത്സാ സഹായം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നൽകുന്ന ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി

പ്രസവ ശസ്ത്രക്രിയക്കിടയിൽ വയറ്റിൽ കത്രിക അകപ്പെട്ട് ദുരിതം പേറി ജീവിച്ച ഹർഷിന പിന്നീട് അവരുടെ ശരീരത്തിൽ നിന്ന് കത്രിക പുറത്തെടുക്കുന്നതിന് നടത്തിയ