കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ സൂപ്രണ്ട് എം.രവീന്ദ്രന് ഊഷ്മളമായ യാത്രയയപ്പ്

 

36 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്ന് വിരമിച്ച കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ സൂപ്രണ്ട് എം.രവീന്ദ്രന് സഹപ്രവര്‍ത്തകരും, റെയില്‍വേയില്‍ നിന്ന് വിരമിച്ചവരും, കൊയിലാണ്ടിയിലെ സുഹൃത്തുക്കളും ചേര്‍ന്ന് സ്‌നേഹ നിര്‍ഭരമായ യാത്രയയപ്പ് നല്‍കി. നടുവണ്ണൂര്‍ സ്വദേശിയായ രവീന്ദ്രന്‍, ബംഗളൂര്, മാംഗലൂര്, കാസര്‍കോട്, തിക്കോടി,കൊയിലാണ്ടി എന്നീ സ്‌റ്റേഷനുകളില്‍ ജോലി ചെയ്തിട്ടുണ്ട്.

പാലക്കാട് റെയില്‍വേ ഡിവിഷണല്‍ മാനേജരില്‍ നിന്നുള്‍പ്പടെയുളള അവാര്‍ഡുകള്‍ വാങ്ങിയിട്ടുണ്ട്. വടകര, പയ്യോളി, തിക്കോടി, എലത്തൂര്‍, കോഴിക്കോട് തുടങ്ങിയ സ്‌റ്റേഷനുകളിലെ സഹപ്രവര്‍ത്തകരും യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തു. പൊന്നാട അണിയിച്ചും ഉപഹാരങ്ങള്‍ നല്‍കിയും സഹപ്രവര്‍ത്തകര്‍ രവീന്ദ്രന്‍ മാഷോടുളള സ്‌നേഹം പ്രകടിപ്പിച്ചു. സഹപ്രവര്‍ത്തകരുമായി ഊഷ്മളമായ സൗഹൃദം പുലര്‍ത്തിയ ഉദ്യോഗസ്ഥനായിരുന്നു രവീന്ദ്രന്‍ എന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായിരുന്നുവെന്നും ആശംസാ പ്രസംഗം നടത്തിയവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

റോഡ് ഷോയ്ക്കിടെ നിലമ്പൂരിൽ പ്രവർത്തകർ തമ്മിൽ ഉന്തും തള്ളും

Next Story

ക്ലീൻ വൈബ് 2025 ബ്ലോക്ക് തല സംഘാടകസമിതി രൂപവൽക്കരിച്ചു

Latest from Local News

കൊയിലാണ്ടി ചേക്കുട്ടി പള്ളിക്ക് സമീപം വളപ്പിൽ അഹമ്മദ് (ന്യൂ മഹൽ )അന്തരിച്ചു

കൊയിലാണ്ടി : ചേക്കുട്ടി പള്ളിക്ക് സമീപം വളപ്പിൽ അഹമ്മദ് ന്യൂ മഹൽ ( 78) അന്തരിച്ചു.മുൻ ഖത്തർ പ്രവാസിയായിരുന്നു. ചേക്കൂട്ടി പള്ളി

കൊയിലാണ്ടി ചേക്കുട്ടി പള്ളിക്ക് സമീപം വളപ്പിൽ അഹമ്മദ് ന്യൂ മഹൽ അന്തരിച്ചു

കൊയിലാണ്ടി : ചേക്കുട്ടി പള്ളിക്ക് സമീപം വളപ്പിൽ അഹമ്മദ് ന്യൂ മഹൽ ( 78) അന്തരിച്ചു. മുൻ ഖത്തർ പ്രവാസിയായിരുന്നു. ചേക്കൂട്ടി

വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലി അർപ്പിച്ച് സി.പി.ഐ.എം നന്തി ലോക്കൽ കമ്മിറ്റി

മുൻ മുഖ്യമന്ത്രിയും ജനപ്രിയ നേതാവുമായ സി.പി.ഐ.എം നേതാവ് വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലി അർപ്പിച്ച് സി.പി.ഐ.എം നന്തി ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ നന്തി

കണ്ണങ്കടവിൽ യുവാവിനെ കടലിൽ കാണാതായതായി സംശയം

കാപ്പാട് : കണ്ണങ്കടവിൽ യുവാവിനെ കടലിൽ വീണു കാണാതായതായി സംശയം.നാട്ടുകാർ വിവരമറിച്ചതിനെത്തുടർന്ന് കൊയിലാണ്ടിയിൽ നിന്നും ഫയർഫോഴ്സ് സംഘവും പോലീസും സ്ഥലത്തെത്തി തിരച്ചിൽ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 25 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 25 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..     1.ഗൈനെക്കോളജി വിഭാഗം  ഡോ : ഹീരാ