യുഡിഎഫിലേക്കില്ല, നിലമ്പൂരില്‍ മത്സരിക്കാനുമില്ല ;പി.വി. അൻവർ

നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന്  മുൻ എം.എൽ.എയുമായ പി.വി. അൻവർ. ഇനി എന്നെ ഒരു രാഷ്ട്രീയ നേതാക്കളും വിളിക്കരുതെന്നും പി വി അന്‍വര്‍ പറഞ്ഞു.  മത്സരിക്കാൻ ഒരുപാട് കാശുവേണം. എന്നാൽ, തന്‍റെ കൈയിൽ പണമില്ലെന്നും കോടികളുടെ കടക്കാരനാണെന്നും അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വി.ഡി. സതീശൻ നയിക്കുന്ന യു.ഡി.എഫിലേക്ക് താനില്ലെന്നും പിണറായിസത്തിനെതിരെ പോരാട്ടം തുടരുമെന്നും അൻവർ വ്യക്തമാക്കി.

അൻവറില്ലാതെ നിലമ്പൂരിൽ വിജയിക്കുമെന്നാണ് സതീശൻ പറയുന്നത്. അത് സതീശൻ പറയുന്നതിന് പിന്നിൽ ഒരു ശക്തിയുണ്ട്. ആ ശക്തിയാരാണെന്ന് താൻ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. അക്കാര്യം അറിഞ്ഞാൽ മാധ്യമങ്ങളോട് പറയും. നിലമ്പൂരിൽ ഏത് ചെകുത്താനെയും പിന്തുണക്കുമെന്നാണ് താൻ പ്രഖ്യാപിച്ചത്. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കാൻ പറ്റില്ലെന്ന് പറഞ്ഞതിൽ കാരണമുണ്ടെന്നും അൻവർ വ്യക്തമാക്കി.

Leave a Reply

Your email address will not be published.