കോഴിക്കോട് ജില്ലയിലെ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന 28 നഴ്സുമാരുടെ കവിതാ സമാഹാരം ഇടനേരങ്ങളിലെ തണൽ വഴികൾ പ്രകാശനം ചെയ്തു.കൽപ്പറ്റ നാരായണൻ യോഗം ഉദ്ഘാടനം ചെയ്തു. കവി പി കെ ഗോപി ആദ്യ പ്രതി സാഹിത്യക്കാരി ഷീല ടോമിക്ക് നൽകി പുസ്തക പ്രകാശനം നിർവഹിച്ചു. ഡോ എ കെ അബ്ദുൾ ഹക്കീം അധ്യക്ഷത വഹിച്ച യോഗത്തിന് കെപി ഷീന സ്വാഗതം ആശംസിച്ചു. ഡോ കെ എം ഭരതൻ പുസ്തക പരിചയം നടത്തി. കെവി ശശി, സഹീർ ഒളവണ്ണ , സിന്ധു കെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ച ചടങ്ങിന് റസാക്ക് കല്ലേരി നന്ദിയർപ്പിച്ചു
