പൊയിൽക്കാവിലെ റോഡ് ഗതാഗതം സുഗമമായി പുനസ്ഥാപിക്കുവാൻ അടിയന്തരമായി ഇടപെടണമെന്ന് ജില്ലാ കലക്ടറോടും, എൻ.എച്ച് എ.ഐ അധികൃതരോടും പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ആവശ്യപ്പെട്ടു

ദേശീയപാത പൊയിൽക്കാവിലെ റോഡ് ഗതാഗതം സുഗമമായി പുനസ്ഥാപിക്കുവാൻ അടിയന്തരമായി ഇടപെടണമെന്ന് ജില്ലാ കലക്ടറോടും, എൻ.എച്ച് എ.ഐ അധികൃതരോടും കരാർ കമ്പനിയായ വാഗാഡിൻ്റെ ബന്ധപ്പെട്ടവരോടും പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ആവശ്യപ്പെട്ടു. ഇരുവശങ്ങളിലെ റോഡ് കുണ്ടും കുഴിയും നികത്തി സുരക്ഷ ഉറപ്പ് വരുത്തി ഡ്രൈനേജ് സംവിധാനം അടിയന്തരമായും പൂർത്തീകരിച്ച് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും പ്രയാസമില്ലാതെ കടന്നു പോവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ജനവികാരം മനസ്സിലാക്കി ആവശ്യമായ അടിയന്തര നടപടികൾപ്പം അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ആവശ്യപ്പെട്ടു.

റോഡ് പൊളിഞ്ഞ സ്ഥലം ബ്ലോക്ക് പ്രസിഡണ്ടിനോടൊപ്പം ഭരണസമിതി അംഗങ്ങളായ കെ.ജീവാനന്ദൻ, അഭിനീഷ്, ബിന്ദു സോമൻ, ടി.എം രജില, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ, ഭരണസമിതി അംഗങ്ങളായ ബേബി സുന്ദർരാജ്, ജയശ്രി, ബീന, എന്നിവരും സന്ദർശിച്ചു.

Leave a Reply

Your email address will not be published.

Previous Story

മുത്താമ്പി നിഷാനിവാസിൽ നാരായണൻ നായർ അന്തരിച്ചു

Next Story

കീം 2025 അപേക്ഷകളിലെ തെറ്റുകൾ തിരുത്താൻ ജൂൺ 2 വരെ സമയം

Latest from Local News

എടക്കാട് പ്രദേശത്തിൻ്റെ ചരിത്രം പറയുന്ന ‘പിൻകാഴ്ചകൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തി

കോഴിക്കോട്: എടക്കാട് പ്രദേശത്തിൻ്റെ ചരിത്രം പറയുന്ന ‘പിൻകാഴ്ചകൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തി. എടക്കാട് ദേശചരിത്ര പരമ്പരയിലെ മൂന്നാമത്തെ കൃതിയാണ് ഇത്.

തിരുവമ്പാടി അരിപ്പാറയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു

തിരുവമ്പാടി : അരിപ്പാറയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. കൂട്ടാലിട പാത്തിപ്പാറ സ്വദേശി കൊച്ചുവീട്ടിൽ ജസ്റ്റിൻ (26) ആണ് മരിച്ചത്. കൊച്ചു വീട്ടിൽ