കാളികാവിലെ നരഭോജി കടുവയ്ക്കായി സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത് പുലി

മലപ്പുറം കാളികാവിലെ നരഭോജി കടുവയ്ക്കായി സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി. കേരള എസ്റ്റേറ്റ് മേഖലയിലെ കൂട്ടിലാണ് പുലി അകപ്പെട്ടത്.രാവിലെ കടുവയ്ക്കായി തിരച്ചിലിനു എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് പുലി കൂട്ടില്‍ അകപ്പെട്ടത് കണ്ടത്. കടുവക്ക് വേണ്ടി മൂന്നാമതായി സ്ഥാപിച്ച കൂട്ടിലാണ് പുലി അകപ്പെട്ടത്. കഴിഞ്ഞ ദിവസം പൂക്കോട്ടുംപാടം കവളമുക്കട്ടയില്‍ വളര്‍ത്തുനായ്ക്കളെ കടിച്ചു കൊന്ന പുലിയാണ് ഇപ്പോള്‍ കൂട്ടിലകപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. പുലിയെ കൊണ്ടുവിടുന്നത് എവിടെ എന്ന് അറിയണം എന്നാവശ്യപ്പെട്ട് നാട്ടുകാര്‍ വനം വകുപ്പിന്റെ വാഹനം തടഞ്ഞു.

പുലിയെ സമീപത്തെ കാട്ടില്‍ കൊണ്ട് പോയി വിടാനാണ് ശ്രമം എന്നും ഇതനുവദിക്കില്ലെന്നും സ്ഥലം എംഎല്‍എ എ പി അനില്‍കുമാര്‍ പറഞ്ഞു.
കടുവയെ പിടിക്കാന്‍ വെച്ച കൂട്ടില്‍ പുലി കുടുങ്ങിയ സ്ഥിതി ആശങ്കയും , ആശ്വാസവുമെന്ന് അദ്ദേഹം പറഞ്ഞു. കടുവക്ക് പുറമെ പുലിയും ഉണ്ടായിരുന്നു എന്നത് ആശങ്കയാണ്. സര്‍ക്കാര്‍ പുലിയെ ഫോറസ്റ്റില്‍ കൊണ്ടുപോയി വിടരുത്. മൃഗശാലയിലേക്ക് മാറ്റണം – അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 15നാണ് കാളികാവ് അടക്കാക്കുണ്ട് പാറശ്ശേരിയില്‍ ടാപ്പിംഗ് തൊഴിലാളി ഗഫൂറിനെ കടുവ ആക്രമിച്ചു കൊന്നത്. കടുവയെ പിടികൂടാനാകാത്തതില്‍ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് ആശുപത്രികളിൽ മാസ്ക് നിർബന്ധം

Next Story

മലപ്പുറം വളാഞ്ചേരിയിൽ നിപ വൈറസ് ബാധിച്ച വ്യക്തിയുടെ രണ്ടു സാമ്പിളുകളുടേയും ഫലം നെഗറ്റീവ്

Latest from Main News

രാമായണ പ്രശ്നോത്തരി ഭാഗം – 10

ഹനുമാൻ ആരുടെ പുത്രനായിരുന്നു ? വായു ഭഗവാൻ്റെ   ഹനുമാൻ ലങ്കയിലേക്ക് പോയത് മുതൽ മടങ്ങിയെത്തുന്നത് വരെയുള്ള കഥാഭാഗം വർണ്ണിക്കുന്നത് രാമായണത്തിലെ

ലയൺസ് ഇൻറർനാഷനൽ ഡിസ്ട്രിക്ട് കാബിനറ്റ് ഇൻസ്റ്റാലേഷൻ ബാലുശ്ശേരിയിൽ

കോഴിക്കോട്, വയനാട്, മാഹി, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഇൻറർനാഷനൽ ഡിസ്ട്രിക്ട് 318 കാബിനറ്റ് ഇൻസ്റ്റാലേഷൻ ജൂലായ് 27

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ  26-07-2025 ശനി ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ  26-07-2025 ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ മെഡിസിൻവിഭാഗം ഡോ.സൂപ്പി ജനറൽസർജറി ഡോ.രാഗേഷ് ഓർത്തോവിഭാഗം ഡോ ജേക്കബ് മാത്യു ഇ.എൻടിവിഭാഗം

സാഹസികതക്കൊപ്പം സുരക്ഷയും; അപകടരഹിത കയാക്കിങ് ഉറപ്പാക്കി മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍

ചാലിപ്പുഴയിലെയും ഇരുവഴഞ്ഞി പുഴയിലെയും കൂറ്റന്‍ പാറകളെയും ആറ്റുവഞ്ചി ചെടികളെയും ഭേദിച്ച് വേണം കയാക്കര്‍മാര്‍ ലക്ഷ്യ സ്ഥാനത്തെത്താന്‍. മത്സരത്തിനിടയില്‍ കയാക്ക് മറിയാനും പാറകളില്‍