ലൈബ്രറി ഡിജിറ്റലൈസേഷൻ പ്രവർത്തനത്തിന് തുടക്കമായി

ഗ്രന്ഥശാലകളെ ഡിജിറ്റലൈസ് ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. ആദ്യ ഘട്ടത്തിൽ സ്റ്റോക്ക് റജിസ്റ്റർ, കാറ്റ് ലോഗ് എന്നിവയും പടി പടിയായി മൊത്തം ലൈബ്രറി പ്രവർത്തനങ്ങളും ഒരു വിരൽ സ്പർശത്തിൽ വായനക്കാർക്ക് ലഭ്യമാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.


കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥശാല ചേമഞ്ചേരി സർവ്വീസ് സഹകരണ ബേങ്ക് ഓഡിറ്റോറിയത്തിൽ സാഘടിപ്പിച്ച പരിപാടിയിൽ വിവിധ ഗ്രന്ഥശാലകളിൽ നിന്നായി അറുപത് പേർ പങ്കെടുത്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ബോധി ഗ്രന്ഥാലയത്തിന് അനുവദിച്ച കംപ്യൂട്ടർ, പ്രിന്റർ എന്നിവ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ബിന്ദുസോമൻ സെക്രട്ടറിയ്ക്ക് കൈമാറി. താലൂക്ക് ലൈബ്രറി കൗൺസിൽ ഭാരവാഹി മനോജ് അത്തോളി പരിശീലന ക്ലാസിന് നേതൃത്വം നൽകി.ബോധി പ്രസിഡണ്ട് ഡോ. എൻ. വി. സദാനന്ദൻ, വി. എം. ലീല ടീച്ചർ ലൈബ്രേറിയൻ ശ്രീമതി ഗീത എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

വൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെ.എസ്.ഇ.ബി അഭ്യർത്ഥന

Next Story

പൂമ്പാറ്റ നാടക ക്യാമ്പ് ഉദ്ഘാടനം ചെയ്തു

Latest from Local News

ക്രിസ്മസ് – നവവത്സര ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: ക്രിസ്മസ് – നവവത്സര ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് കെഎസ്ഇബി. ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക്

ജലസേചന സംവിധാനങ്ങള്‍ക്ക് സബ്‌സിഡി

കൃഷി വകുപ്പ് നടപ്പാക്കുന്ന ‘രാഷ്ട്രീയ കൃഷി വികാസ് യോജന -ഓരോ തുള്ളിയിലും കൂടുതല്‍ വിള’ പദ്ധതിയില്‍ കൃഷിയിടങ്ങളില്‍ സബ്‌സിഡിയോടെ സൂക്ഷ്മജലസേചന സംവിധാനങ്ങള്‍

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 21 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 21 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ 9:00

നാഗേഷ് ട്രോഫി ക്രിക്കറ്റ്: അർജുൻ പയ്യട കേരള ക്യാപ്റ്റൻ

കോഴിക്കോട്: കാഴ്ചപരിമിതർക്കായുള്ള ദേശീയ ക്രിക്കറ്റ് ടൂർണമെ ന്റായ നാഗേഷ് ട്രോഫി ഗ്രൂപ്പ് മത്സരങ്ങൾ 22 മുതൽ 26 വരെ കർണാടകയിലെ ഹുബ്ബള്ളിയിൽ

ഏഴാമത് അമേരിക്കാസ് മാസ്റ്റേർസ് സൂപ്പർ ലീഗ് ഫുട്ബോൾ മത്സരത്തിന് മുന്നോടിയായി ലഹരിക്കെതിരെ ബോധവൽക്കരണവുമായി കൂട്ട ഓട്ടം സംഘടിപ്പിച്ചു

കേരള മാസ്റ്റേർസ് ഫുട്ബോൾ ക്ലബിൻ്റെ നേതൃത്വത്തിൽ 21 ന് ( ഞായറാഴ്ച) മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ ആരംഭിക്കുന്ന ഏഴാമത് അമേരിക്കാസ് മാസ്റ്റേർസ്