തിരഞ്ഞെടുപ്പിനെ നേരിടാന്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരെ സജ്ജമാക്കി ഇലക്ഷന്‍ വര്‍ക്ക് ഷോപ്പ്

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ നേരിടാന്‍ മുസ്ലിം ലീഗിന്റെയും യു ഡി എഫിന്റെയും ഇലക്ഷന്‍ മെഷിനറി സജ്ജമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.കൊയിലാണ്ടിയില്‍ നടന്ന നിയോജക മണ്ഡലം മുസ്ലിം ലീഗ് എല്‍എസ്ജി ഇലക്ഷന്‍ വര്‍ക്ക്‌ഷോപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഷാഫി പറമ്പില്‍ എം.പി മുഖ്യാതിഥിയായി പങ്കെടുത്തു.നിയോജക മണ്ഡലം പ്രസിഡന്റ് വി പി. ഇബ്രാഹിം കുട്ടി അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എം.എ.
റസാഖ്,ജനറല്‍ സെക്രട്ടറി ടി.ടി.ഇസ്മായില്‍, വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.പി. കുല്‍സു,ജില്ലാ സെക്രട്ടറി കെ.കെ.നവാസ്,എന്‍.പി.സമദ് പൂക്കാട്,എന്‍.പി.മമ്മദ് ഹാജി,അലി കൊയിലാണ്ടി,ടി.അഷ്‌റഫ്,കല്ലില്‍ ഇമ്പിച്ചി അഹമ്മദ് ഹാജി,എം.പി. മൊയ്തില്‍ കോയ,കെ.എം നജീബ്,സി.ഹനീഫ,പി.വി.അഹമ്മദ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.