കൊയിലാണ്ടി: കോഴിക്കോട് നടക്കുന്ന എസ്എഫ് ഐ അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ച് നവകേരളം ഒരു ജനതയുടെ മുന്നേറ്റം എന്ന വിഷയത്തില്‍ കൊയിലാണ്ടിയില്‍ സെമിനാര്‍ സംഘടിപ്പിച്ചു. എസ് എഫ് ഐ മുന്‍ സംസ്ഥാന സെക്രട്ടറി ടി.വി രാജേഷ് ഉദ്ഘാടനം ചെയ്തു.സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ അധ്യക്ഷനായി.എസ് എഫ് ഐ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഹസ്സന്‍ മുബാറക്, ഡോ. അബ്ദുല്‍ നാസര്‍,സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ.കെ.മുഹമ്മദ്,ഏരിയ സെക്രട്ടറി ടി.കെ.ചന്ദ്രന്‍,മുന്‍ എംഎല്‍എ മാരായ പി.വിശ്വന്‍,കെ.ദാസന്‍,എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം ഫര്‍ഹാന്‍ ഫൈസല്‍,ഏരിയ ജോയിന്‍ സെക്രട്ടറി ഹൃദ്യ,ജില്ലാ കമ്മിറ്റി അംഗം ബി.ആര്‍.അഭിനവ്,ടി.പി.ദേവനന്ദ എന്നിവര്‍ സംസാരിച്ചു.
