മെയ് 31ന് കൂട്ടവിരമിക്കൽ; ഇത്തവണയും പടിയിറങ്ങുക പതിനായിരത്തോളം സർക്കാർ ജീവനക്കാർ

/

ഇത്തവണയും മെയ് 31ന് സംസ്ഥാന സർക്കാർ ജീവനക്കാർ കൂട്ടമായി വിരമിക്കും. പതിനായിരത്തോളം പേരായിരിക്കും ഇത്തവണയും പടിയിറങ്ങുക. കഴിഞ്ഞ വർഷങ്ങളിലെ ചിലകണക്ക് പരിശോധിച്ചാൽ കഴിഞ്ഞ മെയ് 31ന് 10,560 പേരും, 2023ൽ 11,800 പേരും വിരമിച്ചിരുന്നത്. ഇത്തവണ കെഎസ്ഇബിയിൽ നിന്ന് മാത്രം വിരമിക്കുക 1022 പേരായിരിക്കും. 122 ലൈന്‍മാന്‍, 326 ഓവര്‍സീയര്‍ എന്നിവരും ഇക്കൂട്ടത്തിലുണ്ട്. ഫീല്‍ഡ് തലത്തില്‍ ജീവനക്കാര്‍ കുറവായതിനാല്‍ കെഎസ്ഇബിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ആശങ്കയും ഇവിടെ നിലനിൽക്കുന്നുണ്ട്.
ഒരു വർഷം ശരാശരി 20,000 ജീവനക്കാരാണ് വിരമിക്കാറുളളത്. ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാകുന്നതിനുമുന്‍പ് സ്‌കൂളില്‍ ചേരാന്‍ മേയ് 31 ജന്മദിനമായി ചേര്‍ക്കുന്നതായിരുന്നു പൊതുരീതി. ഔദ്യോഗികരേഖകളിലും ഇതാകും ജനനത്തീയതി. ഇതിന്റെ ബാക്കിപത്രമാണ് ഈ ദിവസത്തെ കൂട്ടവിരമിക്കല്‍. വിരമിക്കുന്നവർക്ക് ഇത്തവണ ആനുകൂല്യങ്ങൾ നൽകണമെങ്കിൽ ഏകദേശം 6000 കോടിരൂപ വേണ്ടിവരും.
എന്നാൽ ഇത് ഒറ്റയടിക്ക് നൽകേണ്ടതല്ല. അക്കൗണ്ട്സ് ജനറല്‍ അനുവദിക്കുന്ന മുറയ്ക്കാണ് വിരമിക്കല്‍ ആനുകൂല്യം കൈമാറുക.

Leave a Reply

Your email address will not be published.