ഈ വർഷം മുതൽ സ്കൂൾ പാഠ്യപദ്ധതിയിൽ സാമ്പത്തിക സാക്ഷരതയ്ക്കായി പ്രത്യേക പുസ്തകം

ഈ വർഷം മുതൽ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ പരിഷ്കരിച്ച പാഠ്യപദ്ധതി പ്രകാരം തയ്യാറാക്കിയ പാഠപുസ്തകങ്ങളിൽ സാമ്പത്തിക സാക്ഷരത സംബന്ധിച്ച് പ്രത്യേക പുസ്തകം ഉണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി. ധനകാര്യം സാമ്പത്തിക സാക്ഷരത എന്നാണ് പുസ്തകത്തിന്റെ പേര്. അഞ്ചാം ക്ലാസ് മുതൽ സാമ്പത്തിക സാക്ഷരത സംബന്ധിച്ച് പാഠഭാഗങ്ങൾ വ്യത്യസ്ത പാഠപുസ്തകങ്ങളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 9,10 ക്ലാസുകൾക്ക് പ്രത്യേക പുസ്തകവും തയ്യാറാക്കി നൽകി.

8 യൂണിറ്റുകളിലായി സമ്പാദ്യവും നിക്ഷേപ സാധ്യതകളും, ആധുനിക ബാങ്കിംഗ് സേവനങ്ങൾ, ബാങ്ക് രേഖകളും ഫോമുകളും, ഇൻഷുറൻസ്:സുരക്ഷയും സമ്പാദ്യവും, പോസ്റ്റൽ വകുപ്പ് ധനകാര്യ സേവനങ്ങൾ, ഓഹരി വിപണിയും മ്യൂച്ചൽ ഫണ്ടുകളും, യുക്തിസഹമായ നിക്ഷേപ തീരുമാനം, ധനകാര്യ രംഗത്ത് ഉന്നത വിദ്യാഭ്യാസ സാധ്യതകളും തൊഴിൽ അവസരങ്ങളും എന്നിങ്ങനെ ആണ് പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുള്ളത്.
കുട്ടികൾ ചെറുപ്പം മുതൽ തന്നെ സാമ്പത്തിക അച്ചടക്കം ശീലിക്കുന്നതിനായാണ് ഈ പുസ്തകങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കിയത്. കുട്ടികളിൽ സമ്പാദ്യ ശീലവും സാമ്പത്തിക അവബോധവും വളർത്തുന്നതിന് സ്കൂളുകളിൽ നടപ്പാക്കിയിരുന്ന സഞ്ചയിക പദ്ധതി കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

മണ്ണിടിച്ചിലിനെ തുടർന്ന് കക്കയം തലയാട് റോഡിൽ യാത്രാ നിരോധനം: വേണം, കൂരാച്ചുണ്ട് വഴി കോഴിക്കോട്ടെക്കൊരു ബസ് സർവീസ്

Next Story

കോഴിക്കോട് വെള്ളറക്കാട് റെയിൽവേ സ്റ്റേഷൻ അടച്ചത് ഉടൻ തുറന്ന് പ്രവർത്തിപ്പിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി ഉത്തരവിട്ടു

Latest from Main News

പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു

പീരുമേട് എംഎൽഎ വാഴൂർ സോമൻ(72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ

കോഴിക്കോട് വിവാഹവീട്ടിൽ മോഷണം

കോഴിക്കോട്: കോഴിക്കോട് ഇരിങ്ങണ്ണൂരിൽ വിവാഹ വീട്ടിൽ നിന്ന് 10 പവൻ സ്വർണവും 6000 രൂപയും മോഷ്ടിച്ചതായി പരാതി. മുടവന്തേരി സ്വദേശി ടി.പി

വയനാട് പുനരധിവാസം: ദുരിതാശ്വാസനിധിയിലേക്ക് 10 കോടി രൂപ കൈമാറി എം.എ.യൂസഫലി

തിരുവനന്തപുരം∙ ഉരുൾപൊട്ടലിൽ തകർന്ന വയനാട് മുണ്ടക്കൈ ചൂരൽമല മേഖലയുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി 10 കോടി

താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസുകാരി അനയയുടെ സഹോദരനും രോ​ഗം സ്ഥിരീകരിച്ചു

താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസുകാരി അനയയുടെ സഹോദരനും രോ​ഗം സ്ഥിരീകരിച്ചു. ഏഴ് വയസുകാരനായ സഹോദരന് ഇന്ന്