കേരളത്തിൽ സ്വർണവില വീണ്ടും കുറഞ്ഞു

കേരളത്തിൽ സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 40 രൂപയുടെ കുറവാണുണ്ടായത്. 8895 രൂപയായാണ് വില കുറഞ്ഞത്. പവന്റെ വിലയിൽ 320 രൂപയുടെ കുറവുണ്ടായി. 71,160 രൂപയായാണ് പവന്റെ വില കുറഞ്ഞത്.

ലോകവിപണിയിലും സ്വർണവില കുറയുകയാണ്. ഒരാഴ്ചക്കിടയിലെ കുറഞ്ഞ നിരക്കിലാണ് ലോകവിപണിയിൽ സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. സ്​പോട്ട് ഗോൾഡിന്റെ വിലയിൽ 0.7 ശതമാനം ഇടിവുണ്ടായി. ഔൺസിന് 3,268 ഡോളറായാണ് സ്​പോട്ട് ഗോൾഡിന്റെ വില കുറഞ്ഞത്.

Leave a Reply

Your email address will not be published.